KeralaLatest NewsNews

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആര് ? വെളിപ്പെടുത്തലുമായി സീതാറാം യെച്ചൂരി

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്

ന്യൂഡല്‍ഹി : പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റ്യാടിയില്‍ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പ്രകടനത്തിന് ശേഷം പാര്‍ട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയ സംഭവത്തോടും യെച്ചൂരി പ്രതികരിച്ചു. കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തില്‍
പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞു.

മകന്റെ കേസിന്റെ പേരിലല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നത്. കോടിയേരിയുടെ മടങ്ങി വരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിനുള്‍പ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കള്‍ക്ക് രണ്ടുടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button