Latest NewsIndiaNews

അസ്ട്രാസെനേക്ക കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്, വിലക്ക് ഏര്‍പ്പെടുത്തി 10 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അസ്ട്രാസെനേക്കയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. അതേസമയം ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം ആശങ്കകളൊന്നുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : ഒമാനിൽ ഇന്ന് 577 പേര്‍ക്ക് കൂടി കോവിഡ്

കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച മരുന്ന് നിര്‍മ്മാണ കമ്പനിയാണ് അസ്ട്രസെനെക. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്‌സിനെന്ന പേരിലാണ് കൊവാക്‌സിന്‍ അറിയപ്പെടുന്നത്. രാജ്യവ്യാപകമായി കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി അടിയന്തിര ഉപയോഗത്തിന് അംഗീകാരം നേടിയ രണ്ട് വാക്സിനുകളില്‍ ഒന്നാണിത്.

‘വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ രക്തം കട്ടപിടിക്കുന്ന സംഭവങ്ങളാണ് വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ പത്ത് രാജ്യങ്ങളാണ് അസ്ട്രാസെനെക്കയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിട്ടുള്ളത്. എന്നാല്‍ വാക്‌സിന്റെ ഉപയോഗം നിര്‍ത്തിവെച്ചിരിക്കുന്നത് താത്ക്കാലിക നടപടി മാത്രമാണെന്നും വാക്‌സിന്‍ ഉപയോഗിക്കുന്നത് മൂലമാണോ രക്തം കട്ടപിടിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി പറയുന്നു.

അതേസമയം, വാക്‌സിന്‍ കുത്തിവെക്കുന്നവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടെന്നതിന് തെളിവുകളില്ലെന്ന് അസ്ട്രാസെനെക്കയും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button