KeralaLatest NewsIndiaNews

അഗ്രഹാരങ്ങളിലെത്തുന്നവരെ കാല്‍ കഴുകി സ്വീകരിക്കുന്നത് ആചാര്യ വന്ദനം; മെട്രോമാനെ വിവാദത്തിൽ തള്ളിയിടാനുള്ള ശ്രമം?

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കേരളക്കരയിൽ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത സ്വീകരണവും വരവേൽപ്പുമായിരുന്നു പാലക്കാടുള്ള ജനങ്ങൾ അദ്ദേഹത്തിനു നൽകിയത്. വോട്ട് ചോദിച്ചെത്തിയ മെട്രോമാൻ്റെ കാലുകളിൽ തൊട്ട് വണങ്ങുന്ന വോട്ടർമാരുടെ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ, ഒരു വിഭാഗം ആളുകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Also Read:ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണവുമായി മതമൗലികവാദികൾ

പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു. എന്നാല്‍ പാലക്കാട്ടെ അഗ്രഹാരങ്ങളിലെത്തുന്ന മുതിർന്ന ആളുകളെ ഇങ്ങനെയാണ് സ്വീകരിക്കുന്നതെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. ആചാര്യ വന്ദനമെന്നും ഗുരുവന്ദനമെന്നും എല്ലാം ഇതിനെ അവര്‍ വിളിക്കുന്നു. പാലക്കാട്ടെ അഗ്രഹാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ജീവിത രീതിയുടെ ഭാഗമാണ്.

‘അതിഥി ദേവോ ഭവ’ എന്നതാണ് ഭാരതീയ വീക്ഷണം. അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച്‌ സല്‍ക്കരിക്കണമെന്നാണ് ഇവരുടെ പക്ഷം. ഇതിനെ ഒരു വിവാദമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. തന്നെ ശ്രീധരനെ പോലെ പണ്ഡിതനും ബഹുമാനിക്കപ്പെടേണ്ട വ്യക്തിയുമായി ആള്‍ വീട്ടിലെത്തുമ്പോള്‍ ഇത്തരം ചടങ്ങുകള്‍ സ്വാഭാവികമാണെന്ന് ബിജെപിക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button