Latest NewsNewsFootballSports

ഈൽകോ ഷറ്റോരിയെ പരിഗണിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുൻ പരിശീലകൻ ഈൽകോ ഷറ്റോരിയെ പരിഗണിക്കാൻ സാധ്യത. ട്രാസ്ഫർ മാർക്കറ്റ് മുൻ പരിശീലകൻ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന നൽകിയത്. ഷറ്റോരിയോടൊപ്പം മറ്റ് ചില പരിശീലകരുടെ പേരുകളും നിലനിൽക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സൂചന.

വൈകാതെ ഇന്ത്യയിൽ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഷറ്റോരി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, ഷറ്റോരിയെ പരിഗണിക്കുന്നുണ്ടെങ്കിലും പരിശീലകനായേക്കില്ലെന്നും റിപ്പോർട്ടുണ്ട്. ട്രാസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് പരിശീലകൻ യുസെബിയ സാക്രിസ്റ്റാനെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. ബാഴ്‌സലോണ അടക്കമുള്ള സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള സാക്രിസ്റ്റാനെ ബി ടീമിന്റെ പരിശീലകനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button