KeralaLatest NewsNews

ഏത് രംഗത്തെ വിദഗ്ധനായാലും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും; ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

പാലക്കാട് : ബി.ജെ.പി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇ ശ്രീധരന്‍ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാല്‍ ഏത് വിദഗ്ധനും ബി ജെ പി ആയാല്‍ ബി ജെ പിയുടെ സ്വഭാവം കാണിക്കും. അതിന്റെ ഭാഗമായി എന്തും എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത് ”-മുഖ്യമന്ത്രി പറഞ്ഞു.

Read Also :  ലോക ക്രിക്കറ്റിലെ മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി ആമിർ

തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളിൽ എല്‍ ഡിഎഫിന് 570 എണ്ണം പൂര്‍ത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങള്‍ക്കും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കിടയിലുമാണ് ഇതെല്ലാം സാദ്ധ്യമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി നേതാവ് കെ ജി മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്നു താനെന്ന് എം ടി രമേശ് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്ന് പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കഴിഞ്ഞുളള തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിൽ സ്ഥാനാര്‍ത്ഥിയായിരുന്നു താന്‍. പിന്നെ എങ്ങനെ മറ്റൊരാളുടെ ഇലക്ഷന്‍ ഏജന്റ് ആവുമെന്ന് പിണറായി ചോദിച്ചു. എന്തും വിളിച്ചു പറയാം എന്നതാണ് പലരുടെയും ഇപ്പോഴത്തെ നിലയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇടതുപക്ഷത്തെ തര്‍ക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ച്‌ ചേര്‍ന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാന്‍ വേണ്ടി ഇവര്‍ ഒരുമിച്ച്‌ നില്‍ക്കുകയാണെന്നും സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്‌ക്കുകയാണെന്നും പിണറായി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button