KeralaLatest News

കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതില്‍ ദൈവത്തോടു നന്ദി പറഞ്ഞ് ശോഭ, മാളികപ്പുറം ഇറങ്ങിയെന്ന് സുരേഷ് ഗോപി

ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരില്‍ ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആള്‍ക്കാരുമുണ്ട്.

‘ഈ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതില്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ ശേഷം ശബരിമലയിലെ വിശ്വാസങ്ങള്‍ ചവിട്ടിയരയ്ക്കാനുള്ള ദുഷ്‌ചെയ്തികള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹത്തിനുള്ള ശിക്ഷ ഇത്തവണ ഈ നാടു തന്നെ നല്‍കും. ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരില്‍ ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആള്‍ക്കാരുമുണ്ട്.

ഈശ്വര നിയോഗമാണിത്. മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പ്-കഴക്കൂട്ടത്ത് ശോഭ പ്രചാരണം തുടങ്ങിയത് ഇങ്ങനെ.ശബരിമലയില്‍ സ്വീകരിച്ച നിലപാടുകളില്‍ മന്ത്രി ക്ഷമാപണം നടത്തിയെങ്കിലും ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ വിശ്വാസം വീണ്ടും ചര്‍ച്ചാവിഷയമായി. ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എസ്.എസ്.ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൂടി എത്തിയതോടെ കഴക്കൂട്ടം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയത്.

എന്നാല്‍ എസ്എസ് ലാലിനെതിരെയും ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് കൺട്രോൾ പോവില്ല എന്ന അധിക്ഷേപ ലേഖനം എഴുതി യുവതി പ്രവേശനത്തെ പിന്തുണച്ച ആളാണ് ലാൽ എന്ന് ശോഭ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പല നേതാക്കളുടെയും ഇരട്ടത്താപ്പും അവർ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടാണ് ശോഭ റോഡ് ഷോയുമായി പ്രചരണം തുടങ്ങിയത്. ശോഭയുടെ പ്രസംഗത്തിനൊടുവില്‍ പാര്‍ട്ടി മുദ്രാവാക്യങ്ങളെക്കാള്‍ ഉയര്‍ന്നതു ശരണം വിളികളായിരുന്നു.

read also: യുവാവിന്റെ സമയോചിത ഇടപെടല്‍,​ തലകറങ്ങി താഴേക്ക് വീണ ബിനുവിന് ഇത് പുതു ജീവന്‍

അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്ര മുറ്റത്തു നിന്ന് ശരണം വിളികളോടെ ആരംഭിച്ച റോഡ് ഷോയുമായി ശോഭ പര്യടനം തുടങ്ങുമ്പോള്‍ ദേവസ്വം മന്ത്രിയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്. അതേസമയം അസുര നിഗ്രഹത്തിനായി കഴക്കൂട്ടത്തിറങ്ങിയ മാളികപ്പുറമാണ് ശോഭ സുരേന്ദ്രനെന്നാണ് തൃശൂരിലെ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിശേഷണം. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിൽ എത്തും.

read also : അയോദ്ധ്യ ; രാമക്ഷേത്രത്തിന് ചൈതന്യമേകാൻ ശ്രീലങ്കയിലെ സീത ക്ഷേത്രത്തിൽ നിന്നും വിശിഷ്ടമായ കല്ല് എത്തിക്കും

വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലേയ്ക്ക് ക്ഷേത്ര ഭരണം എത്തുകയില്ല. ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കഴക്കൂട്ടത്തെ ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button