Latest NewsNewsIndia

പ്രധാനമന്ത്രി ബംഗാളിൽ; ആവേശോജ്ജ്വല സ്വീകരണം നൽകി ജനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ബംഗാളിലെ ഖരഖ്പൂരിലെത്തിയത്. ആവേശോജ്ജ്വലമായ സ്വീകരണം നൽകിയാണ് ബംഗാൾ ജനത പ്രധാനമന്ത്രിയെ വരവേറ്റത്.

ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി ബംഗാളിൽ ഒത്തുചേർന്നത്. മുദ്രാവാക്യങ്ങൾ ഉയർത്തിയും കരഘോഷങ്ങളോടെയും പ്രധാനമന്ത്രിയെ ജനങ്ങൾ ബംഗാളിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തു.

Read Also: കൊറോണ വ്യാപനം മറച്ചുവെച്ചു; ചികിത്സയ്ക്കിടെ മരിച്ചത് നൂറുക്കണക്കിന് ആരോഗ്യ പ്രവർത്തകർ: ചൈനയുടെ കുതന്ത്രങ്ങൾ പുറത്ത്

ഖരഖ്പൂരിലെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപിയുടെ വികസന പദ്ധതികളെ കുറിച്ച് അദ്ദേഹം പൊതുസമ്മേളനത്തിൽ വിശദീകരിക്കും.

അസമിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ദീപാലങ്കാരങ്ങളോടെയാണ് അസം ജനത നരേന്ദ്ര മോദിയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുന്നത്. ചിരാതുകൾ കത്തിച്ചും ആഘോഷപരിപാടികൾ സംഘടിപ്പിച്ചും ജനങ്ങൾ മോദിജിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

Read Also: ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ആർച്ചർ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button