KeralaLatest NewsNews

ജനനേന്ദ്രിയം മുറിച്ചെടുത്തു ; ബലാത്സംഘത്തിനു ശ്രമിച്ചയാളോട് മാതൃകാപരമായ പ്രതികരണം നടത്തി യുവതി

ബലാത്സംഗത്തിന്​ ശ്രമിച്ചയാളോട് മാതൃകാപരമായി പ്രതികരിച്ചു യുവതി. ജനനേന്ദ്രിയം മുറിച്ചെടുത്താണ് തന്നെ ആക്രമിക്കാൻ വന്നയാളെ യുവതി പ്രതിരോധിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ജില്ല ആസ്ഥാനത്ത് നിന്നും 50 കിലോമീറ്റര്‍ അകലെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. വീട്ടിൽ ഭര്‍ത്താവ്​ ജോലിക്ക് പോയ സമയത്ത്​ 13കാരനായ മകനും യുവതിയുമാണ്​ വീട്ടിലുണ്ടായിരുന്നത്. ഈ സമയം പ്രതി അതിക്രമിച്ച്‌ കയറുകയായിരുന്നു. ഇയാള്‍ക്ക് 45 വയസോളം പ്രായം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Also Read:കാറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ മൂന്നു പേർ പിടിയിൽ

കവര്‍ച്ചക്കാരന്‍​ കയറിയെന്ന്​ ഭയന്ന്​ മകന്‍ പുറത്തേക്ക്​ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത്​ പ്രതി യുവതിയെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ധര്‍മേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു. ഇയാളെ ഇരുപത് മിനുട്ടോളം യുവതി പല രീതിയില്‍ എതിര്‍ത്തു നിന്നു.
അതിനിടെ, കട്ടിലില്‍ കരുതിവെച്ച അരിവാള്‍ എടുത്ത്​ യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ചു. തുടര്‍ന്ന്​ പൊലീസ്​ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. സംഭവ സ്ഥലത്തെത്തിയ പൊലീസ്​ ഇയാളെ ആശുപത്രിയിലെത്തിച്ച്‌​ പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട്​ സഞ്​ജയ്​ ഗാന്ധി മെഡിക്കല്‍ കോളജിലേക്കും മാറ്റി. പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന്​ കേസ്​ എടുത്തു. യുവതിക്കെതിരെ പ്രതിയും പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button