Latest NewsKeralaNattuvarthaNews

‘ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്’; ബി.ജെ.പിയുടെ ജനപിന്തുണയിൽ ഭയന്ന് കെ.സുധാകരൻ

കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയിൽ ആശങ്കപ്പെട്ട് കെ. സുധാകരൻ. എം.പി. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണെന്നും, യു.ഡി.എഫിന് ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാല്‍ അത് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും അദ്ദെഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധിയില്ല; തിങ്കളാഴ്ച പരിഗണിക്കും

‘ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യു.ഡി.എഫ് അഞ്ച് വര്‍ഷം എല്‍.ഡി.എഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ അവര്‍ ശക്തരല്ല. എന്നാല്‍ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യു.ഡി.എഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച് വരണം’ – സുധാകരന്‍ പറഞ്ഞു.

അരിയാഹാരം കഴിക്കുന്നവര്‍ എങ്ങനെ ഈ കണക്ക് വിശ്വസിക്കും?; ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലത്തിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും സുധാകരൻ പറഞ്ഞു. ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button