KeralaLatest NewsNews

യുഡിഎഫ് പരാജയപ്പെട്ടാൽ മുഖ്യ ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് കെ. സുധാകരന്‍ എംപി

കണ്ണൂര്‍ : “എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യുഡിഎഫ് അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട് “, കെ സുധാകരന്‍ എം പി പറഞ്ഞു.

Read Also : ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കശ്മീരാക്കാൻ ശ്രമം നടക്കുന്നുവെന്ന് ലഡാക്ക് എംപി

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഒരു സംസ്ഥാനത്തെ ഒരുമുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്‍. ഉളുപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ അന്തസും ആഭിജാത്യവുമില്ലാത്ത മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അറിയില്ലായെന്ന് പറഞ്ഞത് ജനം അറിയാന്‍ പാടില്ലാത്ത ബന്ധം ഉള്ളത് കൊണ്ടാണെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button