KeralaLatest NewsNewsIndia

ലോകത്തിന് തന്നെ മാതൃകയായ മലയാളികളുടെ ഈ കഴിവിനെ സർക്കാർ കണ്ടില്ലെന്ന് നടിച്ചു; മാറി വന്ന സർക്കാറുകൾക്കെതിരെ മെട്രോമാൻ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ വൈദഗ്ധ്യമുള്ളവരാണ്‌ മലയാളികൾ; പടുത്തുയർത്താം പുതിയ കേരളത്തെ, ഇ. ശ്രീധരൻ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ വൈദഗ്ധ്യമുള്ളവരാണ്‌ മലയാളികളെന്ന് പാലക്കാട് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരൻ. മലയാളികളുടെ ഈ തുല്യമായ മാനവശേഷി നമ്മുടെ സംസ്ഥാനത്തിനു ഗുണകരമായി ഉപയോഗിക്കാൻ സാധിക്കുന്നില്ലല്ലോയെന്ന കാര്യം തന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ടെന്ന് മെട്രോമാൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. മാറി മാറി വന്ന സർക്കാറുകൾ ഇത്രകാലവും ഈ ഒരു അടിസ്ഥാന പ്രശ്നത്തെ സംബോധന ചെയ്തില്ല എന്നത്‌ കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

Also Read:വോട്ടര്‍മാരുടെ പ്രതികരണത്തിൽ അടൂരിൽ ബിജെപിയ്ക്ക് വിജയപ്രതീക്ഷ കാണുന്നു ; പന്തളം പ്രതാപന്‍

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ വൈദഗ്ധ്യമുള്ളവരാണ്‌ മലയാളികൾ. തമിഴ്നാട്ടിലും കർണ്ണാടകത്തിലും തൊട്ട്‌ മിഡിൽ ഈസ്റ്റിലും യൂറോപ്പിലും അമേരിക്കയിലും വരെ അതിവൈദഗ്ധ്യം ആവശ്യമുള്ള സർവ്വ മേഖലകളിലും മലയാളികളുണ്ട്‌. നീൽ ആംസ്റ്റ്രോങ്ങ്‌ ചന്ദ്രനിലിറങ്ങിയപ്പോൾ അവിടെ ഒരു മലയാളിയുടെ ചായക്കടകണ്ടു എന്ന കഥ പോലെ സംരംഭങ്ങളുടെ രംഗത്തും കേരളത്തിനു വെളിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട്‌ മലയാളികളുണ്ട്‌. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നെ ഏറ്റവും ചിന്തിപ്പിക്കുന്ന ഒരു ഘടകമാണ്‌ അതുല്യമായ ഈ മാനവശേഷി നമ്മുടെ സംസ്ഥാനത്തിനു ഗുണകരമായി ഉപയോഗിക്കാൻ സാധിക്കുന്നില്ലല്ലൊ എന്നത്‌. ഉന്നത വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവുമുള്ള നമ്മുടെ യുവതീ യുവാക്കൾക്ക്‌ കുടുംബം പുലർത്താൻ അന്യ സംസ്ഥാനങ്ങളിലേക്കൊ രാജ്യങ്ങളിലേക്കൊ പോകാതെ നിവൃത്തിയില്ലാതായിരിക്കുന്നു.

Also Read:പ​ത്രി​ക ത​ള്ളി​യ​തു​ക​ണ്ട് ആ​രും മ​ന​പ്പാ​യ​സം ഉ​ണ്ണേ​ണ്ട; ബി​.ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍

മാറി മാറി വന്ന സർക്കാറുകൾ ഇത്രകാലവും ഈ ഒരു അടിസ്ഥാന പ്രശ്നത്തെ സംബോധന ചെയ്തില്ല എന്നത്‌ കുറ്റകരമായ അനാസ്ഥയാണ്‌. ഈ പ്രശ്നം ഏറ്റവും ഫലവത്തായി പാലക്കാടിനും കേരളത്തിനു തന്നെ മുഴുവനായും ഗുണകരമായി പരിഹരിക്കാൻ സാധിക്കണം. ഒരു നാടിന്റെ വികസനത്തിനു ഏറ്റവും ‌ആവശ്യം ദിശാബോധമുള്ള ഭരണകർത്താക്കളാണല്ലൊ. കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയാകുന്നതും ഈ ഒരൊറ്റ കാര്യമാണ്‌. നമ്മുടെ ദേശീയ പാതകളിലൂടെ യാത്ര ചെയ്‌ത്‌ നോക്കണം, അല്ലെങ്കിൽ ഒരു വ്യവസായസംരംഭം തുടങ്ങാൻ അനുമതിക്കായി ഒരു സർക്കാർ ഓഫീസിലേക്കൊന്ന് പോകണം. നമ്മുടെ ഇൻഫ്രാസ്റ്റ്രക്ചറും വ്യവസായ സൗഹൃദത്വവും വളരെ പിന്നിലാണ്‌ എന്ന് വ്യക്തമാകും. സിംഗപ്പൂരിനെ പോലൊരു രാജ്യത്തിന്റെ വളർച്ച നോക്കിയാൽ നമുക്കുള്ള പല സൗകര്യങ്ങളും അവർക്ക്‌ ഉണ്ടായിരുന്നില്ല. വിദ്ധ്യാഭ്യാസത്തിലും തൊഴിൽ നൈപുണ്യത്തിലുമൊക്കെ അവർ പിന്നിലായിരുന്നു. എന്നാൽ മികച്ച റൊഡുകൾ, പാലങ്ങൾ, ഓടകൾ, ജലവിതരണ സംവിധാനം ഇവയൊക്കെ അവർ ഒരുക്കി. നിക്ഷേപകർക്കും വ്യവസായങ്ങൾക്കുമായി അവർ വാതിൽ തുറന്നിട്ടു. പിന്നെ നാം കണ്ടത്‌ ചരിത്രമാണ്‌.

Also Read:പ​ത്രി​ക ത​ള്ളി​യ​തു​ക​ണ്ട് ആ​രും മ​ന​പ്പാ​യ​സം ഉ​ണ്ണേ​ണ്ട; ബി​.ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍

പാലക്കാടിന്റെയും കേരളത്തിന്റെയും വികസനത്തിനും സമാന കാര്യങ്ങൾ ചെയ്യാനുള്ള അനുഭവ സമ്പത്തും ആർജ്ജവവും ഉള്ള സംഘടനയാണ്‌ ഭാരതീയ ജനതാ പാർട്ടി. വികസനത്തിനു സമാനതകളില്ലാത്ത പുതിയൊരു പാത തുറന്നിട്ട ശ്രീ നരേന്ദ്ര മോദി സർക്കാർ തുടങ്ങിവച്ച മുദ്രാ ലോണുകൾ സ്റ്റ്രാർട്ടപ്‌ ഇൻഡ്യ തുടങ്ങി പുതിയ സംരംഭകർക്ക്‌ ഏറ്റവും അനുകൂലമായ കാലമാണിത്‌. സംരംഭങ്ങൾ തുടങ്ങാനും വിജയിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെയും ഇൻഡോറിന്റെ വികസനത്തെ വെല്ലുന്ന നഗരമായി നമ്മുടെ പാലക്കാടിനെ മാറ്റാനും നമുക്ക്‌ തോളോടു തോൾ ചേർന്ന് പോരാടാം. നമ്മുടെ അടുത്ത തലമുറക്കെങ്കിലും സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ പോകേണ്ട അവസ്ഥ ഇല്ലാതാകട്ടെ.

https://www.facebook.com/TheMetromanS/posts/106374908208757

shortlink

Related Articles

Post Your Comments

Related Articles


Back to top button