Latest NewsNewsIndia

കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദിസ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണെന്ന് ജനങ്ങൾ ഓർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൽ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 50 വർഷങ്ങളായി അസം ഭരിച്ചവർ ഇന്ന് അഞ്ച് വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ഇത്തരക്കാരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് അസം ജനത തിരിച്ചറിയണം. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നവരാണ് കോൺഗ്രസ്. പാവങ്ങൾക്ക് സ്വപ്നങ്ങൾ വിൽക്കുകയും, നുണ പറയുകയും, ആളുകളെ പരസ്പരം തമ്മിൽ തല്ലിക്കുകയും, അവരെ ഭരിക്കുകയും ചെയ്യുന്നത് അധികാരത്തിലേറുവാനുള്ള കോൺഗ്രസിന്റെ പഴയ തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന നേതാവ്; ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി

കോൺഗ്രസ് എന്നാൽ വിഭജനത്തിന്റെയും കലാപത്തിന്റെയും ഉറപ്പാണ്. അസ്ഥിരതയുടെയും ആശയക്കുഴപ്പത്തിന്റെയും ബോംബുകളുടെയും തോക്കുകളുടെയും ഉറപ്പാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെ വിമർശിച്ചുക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

Read Also: കഴക്കൂട്ടത്ത് മത്സരിക്കാന്‍ കിട്ടിയത് അയ്യപ്പസ്വാമിയുടെ നിയോഗം : കടകംപള്ളിയ്‌ക്കെതിരെ തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button