Latest NewsNewsIndia

സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന നേതാവ്; ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി

ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി

തൃശൂർ: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബി. ഗോപാലകൃഷ്ണൻ എന്ന ജനകീയ നേതാവ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ജനവികാരം മനസ്സിലാക്കുന്ന യഥാർത്ഥ നേതാവാണെന്ന് ബോധ്യമുള്ളതിനാലാണ് എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ബി. ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തത്.

സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന ബി. ഗോപാലകൃഷ്ണൻ പതിറ്റാണ്ടു കാലത്തിലേറെയായി ആർജ്ജിച്ചെടുത്ത പൊതുപ്രവർത്തനരംഗത്തെ പരിചയ സമ്പത്തും ജനപിന്തുണയും കൈമുതലാക്കിയാണ് ഒല്ലൂരിൽ ജനവിധി തേടാനായി എത്തുന്നത്. ഇടതു വലതു മുന്നണികളെ ആശങ്കയിലാക്കുകയാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം. കേരളവർമ്മ കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല യൂണിവേഴ്‌സിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ എ ബി വി പി പ്രവർത്തകനായ ഗോപാലകൃഷ്ണനെ ഒല്ലൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കിയത് വിജയം ലക്ഷ്യമിട്ട് തന്നെയാണ്.

Read Also: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ജനസേവനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിത്തിരിച്ച ഗോപാലകൃഷ്ണൻ തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്. രാഷ്ട്രീയ പ്രവർത്തനം എന്നതിലുപരി ജനനന്മയ്ക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു സാധാരണക്കാരനായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നത്.

ആർഎസ്എസ് തൃശൂർ ജില്ലാ ബൗദ്ധിക് പ്രമുഖ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Read Also: ലോക ജലദിനത്തിൽ വമ്പൻ പദ്ധതിയുമായി മോഡി സർക്കാർ; 0.62 ലക്ഷം ഹെക്ടറിൽ വാർഷിക ജലസേചനം, 62 ലക്ഷം പേർക്ക് കുടിവെള്ളം

ജയപരാജയങ്ങളല്ല ഒരു രാഷ്ട്രീയ പ്രവർത്തകനെ വാർത്തെടുക്കുന്നത് എന്ന് തന്റെ സ്വന്തം ജീവിതവഴികളിലൂടെ പ്രതിഫലിപ്പിച്ച ഗോപാലകൃഷ്ണൻ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. വികസനമാണ് ബിജെപിയുടെ മുഖ്യ അജണ്ട. ഇടത്- വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയവും ന്യൂനപക്ഷ പ്രീണനവും ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം.

ദേശീയതയെ മുറുകെ പിടിച്ച് ദേശത്തെ നെഞ്ചോടു ചേർക്കാൻ ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് ഇരുമുന്നണികൾക്കും വെല്ലുവിളി തന്നെയാണ്. ദേശീയതയുടെ ശബ്ദമായി, വിശ്വാസ സംരക്ഷണത്തിനായി, വികസനാത്മക മുന്നേറ്റത്തിനായി കേരള നിയമസഭയിൽ ബി. ഗോപാലകൃഷ്ണനെന്ന നേതാവിന്റെ സാന്നിധ്യം അനിവാര്യം തന്നെയാണ്.

Read Also: ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കോവിഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button