Latest NewsNewsIndia

ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ നിയമം നടപ്പിലാക്കില്ല, പ്രകടനപത്രിക പുറത്തിറക്കി ഇടതുപക്ഷം

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക പുറത്തിറക്കി. പശ്ചിമ ബംഗാളില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും,എന്‍ആര്‍സിയും നടപ്പാക്കില്ലെന്നാണ് പ്രകടനപത്രികയിൽ ഇടതുപക്ഷം പറയുന്നത്.

മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു . സിപിഎം ആസ്ഥാനത്ത് ലെഫ്റ്റ് ഫ്രണ്ട് ചെയർമാൻ ബിമാൻ ബോസാണ് പ്രകടന പത്രിക പുറത്തിറക്കിയത് . പൗരത്വം നിര്‍ണയിക്കാന്‍ മതം ഒരു പരിഗണനയായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്രമേണ കുറഞ്ഞുവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമുദായിക കാര്‍ഡ് കളിക്കുകയാണെന്നും ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. ഒരാളുടെയും മതപരമായ ആചാരത്തിൽ ഇടപെടില്ലെന്നും പ്രകടന പത്രികയിൽ പറയുന്നു.

Read Also :  സാംസ്‌കാരിക തലസ്ഥാനത്തിന്റെ സ്പന്ദനമറിയുന്ന നേതാവ്; ബി ഗോപാലകൃഷ്ണനെ കളത്തിലിറക്കി ഒല്ലൂർ പിടിച്ചെടുക്കാൻ ബിജെപി

വൻകിട വ്യവസായങ്ങൾ നിർമ്മിക്കുന്നതിന് നയങ്ങൾ ആവിഷ്‌കരിക്കുമെന്നും 16 പേജുള്ള പ്രകടന പത്രികയിൽ പറയുന്നു. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷിക അധിഷ്ഠിത വ്യവസായങ്ങൾ വികസിപ്പിക്കും . 100 ദിവസത്തെ തൊഴിൽ പദ്ധതി ഗ്രാമങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ജോലിയും വേതനവും 150 ദിവസമായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button