KeralaLatest NewsNews

കവര് കാണാന്‍ ഇനി കുമ്പളങ്ങി വരെ പോകേണ്ട ; ഇവിടെ ചെന്നാല്‍ മതി

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കായലില്‍ പൂക്കുന്ന കവര്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംഭവമാണ് കവര്. കായലിലെ ആ നീല വെളിച്ചം എവിടെ കാണാന്‍ കഴിയുമെന്നായിരുന്നു സിനിമ കണ്ട് ഇറങ്ങിയവര്‍ അന്വേഷിച്ചത്. കുമ്പളങ്ങിയില്‍ മാത്രം കണ്ടിട്ടുള്ള ഈ പ്രതിഭാസം ഇപ്പോള്‍ മാളയിലും ഉണ്ട്. മാള പള്ളപ്പുറം ചെന്തുരത്തി ഫയര്‍ സ്റ്റേഷന് പിന്‍വശമുള്ള ചാലിലാണ് കവര് പൂത്തിരിക്കുന്നത്.

മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്തിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഈ പ്രതിഭാസം ഉണ്ടായിരുന്നെങ്കിലും പുറലോകം അറിഞ്ഞത് ഇപ്പോഴാണ്.  ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കായലില്‍ പൂക്കുന്ന കവര്.  ബാക്ടീരിയ, ഫംഗസ്, ആല്‍ഗ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തു വിടുന്നതാണ് ബയോലൂമിന്‍സെന്‍സ് എന്നറിയപ്പെടുന്ന കവര്. മാര്‍ച്ച്, ഏപ്രില്‍ മേയ് മാസങ്ങളിലാണ് കവരു പൂക്കുന്നത്.

വെള്ളത്തിന് ഇളക്കം തട്ടിയാല്‍ മാത്രമേ കവരിന്റെ യഥാര്‍ഥ കാഴ്ച ആസ്വദിക്കുവാന്‍ സാധിക്കൂ. വെള്ളത്തില്‍ ഇളക്കം തട്ടുന്നതോടെ ഇളംനീല വെളിച്ചത്തില്‍ ഇവ ദൃശ്യമാവും. വെള്ളത്തില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും പ്രകാശവും വര്‍ധിക്കും. മഴക്കാലത്ത് ഇവ കാണാന്‍ സാധിക്കില്ല. മാളയിലെ അദ്ഭുതക്കാഴ്ച ആസ്വദിക്കുവാനായി ആയിരങ്ങളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button