KeralaLatest NewsNews

പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു; കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും

കൊച്ചി: പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ചെല്ലാനത്തും കുമ്പളങ്ങിയിലും ഇന്ന് കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്വകാര്യ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. വിതരണം ചെയ്യുന്ന വെള്ളം മോശമാണെന്ന് ആരോപണം ഉയർന്നതിനാൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ ശേഖരിക്കും.

അതേസമയം എറണാകുളത്ത് കുടിവെള്ള ടാങ്കർ വെള്ളം കുടിച്ചവർക്ക് ഇന്നലെ ദേഹാസ്വാസ്ഥ്വം നേരിട്ടു.  കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളിൽ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പല വിധ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവരുടെ എണ്ണം കഴി‍ഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു.

പൊതുടാങ്കിൽ നിന്ന് പൈപ്പ് വഴി വെള്ളം കുടിച്ചവരും ചികിത്സ തേടേണ്ട അവസ്ഥയിലാണ്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി ജില്ല കളക്ടർ ഡോ രേണു രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button