Latest NewsIndia

മൂന്നുദിവസത്തിനിടെ പിടികൂടിയത്​ 5.5 കിലോ സ്വര്‍ണം, ഇത്തവണ തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിൽ

ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വര്‍ണം

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച്‌​ കടത്താന്‍ ശ്രമിച്ച 2.53 ​കോടിയുടെ 5.5കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടിച്ചെടുത്തു. വിവിധ യാത്രക്കാരില്‍നിന്നാണ്​ ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ്​ ചെയ്​തതായും ചെന്നൈ കസ്റ്റംസ്​ പറഞ്ഞു​.

രാമനാഥപുരം സ്വദേശിയായ മഖ്​റൂബ്​ അക്​ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബൈയില്‍നിന്ന്​ ചെന്നൈ വിമാനത്താവളത്തിലെത്തിയവരാണ്​ അവര്‍. വിഗ്ഗിന്​ അകത്ത്​ കുഴമ്പ് രൂപത്തിലായിരുന്നു സ്വ​ര്‍​ണം സൂക്ഷിച്ചിരുന്നത്​.

തിരുച്ചിറപ്പള്ളി സ്വദേശിയായ ബാലു ഗണേഷനാണ്​ പിടിയിലായ മറ്റൊരാള്‍. ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വര്‍ണം. മഖ്​റൂബും സുബൈറും ബാലു ഗണേഷനും ഒരേ വിമാനത്തിലാണ്​ ചെന്നൈയിലെത്തിയത്​. 24കാരനായ അന്‍പഴകനും തമീന്‍ അന്‍സാരിയുമാണ്​​ ശനിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 1.5 കിലോ വരുന്ന നാലു പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്‍പഴകന്‍റെ സോക്​സിലും അടിവസ്​ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.

വിമാനത്താവളത്തിന്​ പുറത്തെത്തിച്ച 62 ലക്ഷം രൂപ വിലവരുന്ന 1.33 കിലോഗ്രാം സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ്​ തമീന്‍ പിടിയിലാകുന്നതെന്നും അധികൃതര്‍ അറിയിച്ചു.ഷാര്‍ജ വിമാനത്തില്‍ ചെന്നൈയിലെത്തിയ നാലുയാത്രക്കാരെ വിദേശ കറന്‍സി കടത്തിയതിനാണ്​ അറസ്റ്റ്​ ചെയ്​തത്​. വിഗ്ഗിനുളളില്‍ ഒളിപ്പിച്ച നിലയിലയിലായിരുന്നു കറന്‍സി.​ 24.06 ലക്ഷം രൂപയുടെ കറന്‍സിയാണ്​ പടികൂടിയതെന്നും അധികൃതര്‍ അറിയിച്ചു.

ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റിനടയില്‍ തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണം കണ്ടെടുത്തു. 43.30ലക്ഷം രൂപ വരുന്ന 933ഗ്രാം സ്വര്‍ണമാണ്​ കണ്ടെടുത്തത്​. ​സെയ്​ദ്​ അഹമ്മദുള്ള, സന്തോഷ്​ സെല്‍വം, അബ്​ദുള്ള എന്നിവരാണ്​ ശനിയാഴ്ച പിടിയിലായവര്‍.

read also : മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചില്ല? : റിട്ടേണിംഗ് ഓഫിസറുടെ പ്രതികരണം ഇങ്ങനെ

തലയിലെ വിഗ്ഗില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയില്‍ വിഗ്ഗിനുള്ളില്‍ പേസ്റ്റ്​ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ദുബൈ ഷാര്‍ജ വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയവരാണ്​ ഇവര്‍. മൂന്നുപേരില്‍നിന്നായി 96.57 ലക്ഷം വില വരുന്ന 2.08കിലോ ഗ്രാം സ്വര്‍ണമാണ്​ പിടിച്ചെടുത്തത്​. മൂന്നുപേരെയും അറസ്റ്റ്​ ചെയ്​തതായി കസ്റ്റംസ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button