NattuvarthaLatest NewsNews

മത്സ്യബന്ധനത്തിനിടെ അച്ചൻകോവിലാറ്റിൽ വീണു മത്സ്യത്തൊഴിലാളി മരിച്ചു

മാന്നാർ; മത്സ്യബന്ധനത്തിനിടെ അച്ചൻകോവിലാറ്റിൽ വീണു മത്സ്യത്തൊഴിലാളി മരിച്ചു. ‌ഉളുന്തി സെന്റ് ജോർജ് വിലാസത്തിൽ ബേബി ജോർജ് (42) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. പതിയാട്ടു കടവിനു സമീപം മത്സ്യത്തൊഴിലാളികൾ ചേർന്ന് ആറ്റിൽ വിരിച്ച വല ചവിട്ടി ത്താഴ്ത്തുന്നതിനിടെ ബേബിയെ കാണാതായി.

തൊഴിലാളികൾ ചേർന്നു ഇയാളെ മുങ്ങിയെടുക്കുകയാണ് ഉണ്ടായത്. മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ജാൻസി. മക്കൾ: ഷീതൾ, ആരോൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button