Latest NewsCricketNewsSports

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും: കോഹ്ലി

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കായി ശിഖർധവാനും രോഹിത് ശർമയും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നും ഭാവിയിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങുന്ന കാര്യം തന്റെ സജീവ പരിഗണനയിലാണെന്നും കോഹ്ലി വ്യക്തമാക്കി.

‘ഒന്നാമത്തെ കാര്യം, ആരൊക്കെ ഓപ്പണറായി ഇറങ്ങണമെന്ന കാര്യത്തിൽ സെലക്ടർമാർക്ക് തീരുമാനിക്കാനാവില്ല. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഞാൻ ഓപ്പണറായി എത്തിയത് രോഹിത് പറഞ്ഞതുപോലെ തന്ത്രപരമായ നീക്കമായിരുന്നു. പക്ഷെ രോഹിത്തിനൊപ്പമുള്ള ഓപ്പണിങ് കൂട്ടുക്കെട്ട് ഞാൻ ശരിക്കും ആസ്വദിച്ചു. ഞങ്ങൾ ആസ്വദിച്ചാണ് ബാറ്റ് ചെയ്തത്’. കോഹ്ലി പറഞ്ഞു.

shortlink

Post Your Comments


Back to top button