CricketLatest NewsNewsSports

ബാംഗ്ലൂരിന്റെ ഡാനിയൽ സാംസിന് കോവിഡ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിന് കോവിഡ് സ്ഥിരീകരിച്ചു. സാംസിന് കോവിഡ് സ്ഥിരീകരിച്ച വിവരം റോയൽ ചലഞ്ചേഴ്‌സിന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇതോടെ രണ്ടാമത്തെ ബാംഗ്ലൂർ താരത്തിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ റോയൽ ചലഞ്ചേഴ്‌സ് ക്യാമ്പിൽ യുവ ഓപ്പണർ ദേവ്ദത്ത് പടിക്കലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ സാംസിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.

എന്നാൽ ഇന്ന് നടത്തിയ രണ്ടാം ടെസ്റ്റിൽ താരത്തിന് കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. താരത്തെ ഇപ്പോൾ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതോടെ സാംസിന് ആദ്യത്തെ രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും. ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ഏപ്രിൽ 9 ന് ഐപിഎൽ മത്സരങ്ങൾക്ക് തിരിതെളിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button