KeralaLatest NewsNews

ബിജെപിയുടെ യുവ നേതാവ് സന്ദീപ് വാചസ്പതിക്ക് മുൻപിൽ ഉത്തരം മുട്ടി പി. ജയരാജൻ; ഒരു ജനതയെ വഞ്ചിച്ച കഥ ജനം അറിയട്ടെ !

ബിജെപിയുടെ യുവ നേതാവ് സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ പി ജയരാജൻ

ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് വൻ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പി ജയരാജന് കണക്കിന് മറുപടി കൊടുത്ത് സന്ദീപ്. ഒരു ചാനലിന് നൽകിയ ചർച്ചയിലായിരുന്നു സംഭവം. രക്തസാക്ഷികളോട് സന്ദീപ് അനാദരവ് കാണിച്ചുവെന്ന ജയരാജൻ്റെ ആരോപണത്തിന് കൃത്യവും വ്യക്തവുമായ ചരിത്രസംബന്ധമായ കണക്കുകൾ വെച്ചാണ് സന്ദീപ് മറുപടി നൽകിയത്. ചർച്ചയിൽ സന്ദീപ് വാചസ്പതി ഉന്നയിച്ച ചോദ്യങ്ങളിങ്ങനെ:

Also Read:അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ

പി ജയരാജൻ, താങ്കൾ സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളായി ഉയർത്തിക്കാട്ടിയിട്ടുള്ളതെല്ലാം കേന്ദ്ര സർക്കാരിൻ്റെ നേട്ടങ്ങളാണ്. ആറുവരി, നാലുവരി പാതയാക്കിയതുൾപ്പെടെ ദേശീയപാതകളുടെ വികസനമൊക്കെ നരേന്ദ്രമോദി സർക്കാർ വന്നതിനുശേഷമാണ്. 42 വർഷമായി, ആൻ്റണി ഭരിച്ചു, വി എസ് ഭരിച്ചു, ഉമ്മൻ ചാണ്ടി ഭരിച്ചു അന്നൊന്നും എന്തേ ഈ വികസനങ്ങൾ ഉണ്ടായില്ല? നിങ്ങൾ ക്രെഡിറ്റ് മുഴുവൻ എടുത്തോളൂ ഞങ്ങൾക്കൊരു വിഷയവുമില്ല. പക്ഷേ ജനം ഇത് കാണുന്നുണ്ട്. 42 വർഷമായി, അതിനിടയ്ക്ക് 4 ഇടതുപക്ഷ സർക്കാർ മാറി മാറി വന്നു. കോൺഗ്രസിൻ്റെ സർക്കാർ മൂന്നെണ്ണം മാറി മാറി വന്നു. എവിടെപ്പോയി നിങ്ങളുടെ ഈ ഇച്ഛാശക്തി? നരേന്ദ്ര മോദി കേന്ദ്രത്തിൽ വന്നപ്പോഴാണ് ഇതിനു ചലനമുണ്ടായത്. ഫണ്ട് അനുവദിച്ചതും അപ്പോൾ മാത്രമാണ്. പി. ജയരാജൻ അൽപ്പമെങ്കിലും നാണം വേണം.

Also Read:കുവൈറ്റ് റെഡിയോയിൽ തരംഗമായി ഇന്ത്യൻ അം​ബാ​സ​ഡ​റു​ടെ അഭിമുഖം

പുന്നപ്ര വയലാർ സംഭവത്തിൽ ഞാൻ ചോദിച്ച ഒരു ചോദ്യങ്ങൾക്കും താങ്കളുടെ പക്കൽ മറുപടി ഇല്ല. അവിടെ മരിച്ചവർ നിരപരാധികൾ ആണ്. അവർ ധീരദേശാഭിമാനികൾ ആണ്. അവർ ഈ നാടിൻ്റെ സമ്പത്താണ്. അങ്ങനെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ എന്നേപ്പോലെ ഒരു പൊതുപ്രവർത്തകൻ കടന്ന് ചെന്ന് പുഷ്പാർച്ചന നടത്തിയാൽ എങ്ങനെയാണ് അത് അനാദരവ് ആകുന്നത്? 75 വർഷം മുൻപ് നിങ്ങൾ നടത്തിയ കള്ളപ്രചരണം അവിടെ നിൽക്കട്ടെ, ഇന്നലെ തന്നെ നിങ്ങൾ കള്ളം പ്രചരിപ്പിച്ചു. ഞാൻ പൂട്ട് തകർത്താണ് അകത്ത് കയറിയതെന്നാണ് സി പി എം ആരോപിച്ചത്. ഞാൻ പൂട്ട് പൊളിച്ചല്ല കയറിയത്, തെളിവുകളുണ്ട്. ഞാനവിടെ കയറി ജയ് ശ്രീറാം വിളിച്ചുവെന്ന് പറഞ്ഞു, നാണമുണ്ടോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നലെ നടന്ന ഒരു സംഭവത്തെ ഇത്ര പച്ചക്കള്ളം പറയാൻ നിങ്ങളുടെ സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ 75 വർഷം മുൻപ് നിങ്ങൾ എന്തൊക്കെ കള്ളമായിരിക്കും ഇവിടെ പറഞ്ഞിട്ടുണ്ടാവുക?

ധീരദേശാഭിമാനികളെ ആദരിക്കുക, അവരെ ഇതിനുവേണ്ടി ഉപയോഗിച്ച സി പി ഐയുടെ വഞ്ചന തുറന്നു കാണിക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ എഴുതിവെച്ചിരിക്കുന്ന ആദ്യത്തെ പേര് സഖാവ് പി. കൃഷ്ണപിള്ളയുടേതാണ്. അദ്ദേഹം മരിച്ചത് പാമ്പുകടിയേറ്റാണ്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിൻ്റെ പേര് ഒന്നാം സ്ഥാനത്ത് വരുന്നത്. എം എൻ ഗോവിന്ദൻ നായർ, സുഗതൻ ഇവരെല്ലാം മരിച്ചത് പുന്നപ്ര പ്രക്ഷോഭത്തിലല്ല. പുന്നപ്രയിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ സർക്കാരിൻ്റെ കൈയ്യിലുണ്ട്. പുറത്തുവിടാത്തതാണ്.- സന്ദീപ് വാചസ്പതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button