Latest NewsNewsIndia

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം, ഏപ്രില്‍ മാസത്തിലേയ്ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കൂടുതല്‍ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്രം. കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ പുനഃക്രമീകരിച്ച് നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

Read Also : ഇടതുമുന്നണിക്ക് ആധിപത്യമെന്ന് വീണ്ടും സർവ്വേ ഫലങ്ങൾ

കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ക്ക് പുറത്ത് കടുത്ത നിയന്ത്രണങ്ങളോ ലോക്ക്ഡൗണോ പാടില്ല. എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ക്ക് ജില്ല, ഉപജില്ല, നഗരം, വാര്‍ഡ് എന്നി തലങ്ങളിലായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം. സ്ഥിതിഗതികള്‍ ശരിയായി വിലയിരുത്തിയതിനു ശേഷമേ ഈ നടപടികളെടുക്കാവൂ.

എന്നാല്‍, നിയന്ത്രണങ്ങള്‍ അന്തര്‍ സംസ്ഥാന യാത്രകളെയോ ചരക്കു നീക്കത്തെയോ ബാധിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button