Latest NewsNewsInternational

ഗാന്ധി സമാധാന പുരസ്‌കാരം; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

ഗാന്ധി സമാധാന പുരസ്‌കാരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന് നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ഗാന്ധി സമാധാന പുരസ്‌കാരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന് നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ആദരവാണ് ഗാന്ധി സമാധാന പുരസ്‌കാരമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുജീബുർ റഹ്മാന് ഗാന്ധി സമാധാന പുരസ്‌കാരം നൽകിയതായി ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യ ദിനം ഇരു രാജ്യങ്ങളും ചേർന്ന് ആഘോഷിക്കുന്ന വേളയിലാണ് മുജീബുർ റഹ്മാന് ഇന്ത്യ പുരസ്‌കാരം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധത്തിന് ലഭിച്ച ആദരവും അംഗീകാരവുമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Read Also: ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും നേടി ഭരണം പിടിച്ചെടുത്ത് ബിജെപി, നന്ദി അറിയിച്ച് പ്രധാനമന്ത്രി

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ ബംഗ്ലാദേശ് വികസിത രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വിശിഷ്ട വേളയിൽ ബാപ്പുജിയ്ക്കും, ബാംഗബന്ദുവിനും ആദരവർപ്പിക്കുന്നു. ഇവരുടെ ആശയങ്ങൾക്ക് സമകാലിക ലോകത്ത് വലിയ പ്രധാന്യമാണുള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

Read Also: കുട്ടിക്കാലത്ത് തന്നെ ആര്‍എസ്എസില്‍ എത്തി, സ്വഭാവഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശാഖയ്ക്ക് നിര്‍ണായക പങ്ക്; ഇ. ശ്രീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button