Latest NewsKerala

പെൺകുട്ടികളെ തീവ്രവാദത്തിനായി ചിലർ സിറിയയിൽ എത്തിക്കുന്നു എന്ന് സന്ദീപ് വചസ്പതി , പരാതി നൽകി എസ്ഡിപിഐ

എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി നല്‍കിയത്.

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച്‌ എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി നല്‍കിയത്.

ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സന്ദീപ് വര്‍ഗീയ പ്രചരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതേസമയം സ്ഥാനാർഥി തന്നെ പുറത്തു വിട്ട വീഡിയോ രഹസ്യ വീഡിയോ ആക്കി പ്രചാരണം നടത്തുകയായിരുന്നു ചിലർ എന്നാണ് ബിജെപിയുടെ ആരോപണം.

read also: കോന്നിയില്‍ റോബിന്‍ പീറ്ററിന് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി പാർട്ടി വിട്ടു

പെൺകുട്ടികളെ ചിലർ വിവാഹം കഴിച്ച ശേഷം കുടുംബജീവിതത്തിനല്ലാതെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മറ്റും തീവ്രവാദത്തിനു അയക്കുകയായിരുന്നു എന്ന് നിമിഷ ഫാത്തിമയുടെയും മറ്റും കഥ ചൂണ്ടിക്കാട്ടി സന്ദീപ് സംസാരിച്ചിരുന്നു. ഇത് യാഥാർഥ്യമാണ് വർഗീയ പ്രചാരണം അല്ലെന്നാണ് ബിജെപിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button