USALatest NewsNewsInternational

അമേരിക്കയിൽ വെടിവയ്പ്പ്; പോലീസ് ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ പോലീസ് ഓഫീസറുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. കൊളറാഡോയിലെ ഒരു സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. 51 വയസുള്ള എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ‌ർ പറഞ്ഞു. സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരിലൊരാളായിരുന്നു എറിക്.

shortlink

Related Articles

Post Your Comments


Back to top button