KeralaLatest NewsNews

പ​ത്രി​ക ‘ഹി​റ്റ്​’; ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ലിനെ ആരാഞ്ഞ് നിരവധിപേർ

മ​ല​പ്പു​റ​ത്തു​നി​ന്ന്​ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പാ​ലോ​ളി അ​ബ്​​ദു​റ​ഹ്​​മാന്റേതാണ്​ ഏ​റ്റ​വും കു​റ​വ്.

മ​ല​പ്പു​റം:​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ലിന്റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ‘ഹി​റ്റ്​’. ജി​ല്ല​യി​ല്‍ നി​ന്ന്​ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷന്റെ വെ​ബ്​​സൈ​റ്റി​ല്‍ നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്​ ഫി​റോ​സി​ന്റെ സ​ത്യ​വാ​ങ്​​മൂ​ല​മാ​ണ്. അതേസമയം പി.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സു​ലൈ​മാ​ന്‍ ഹാ​ജി, പി.​വി. അ​ന്‍​വ​ര്‍, കെ.​ടി. ജ​ലീ​ല്‍ എ​ന്നി​വ​രു​ടെ സ​ത്യ​വാ​ങ്​​മൂ​ല​വും നി​ര​വ​ധി​പേ​ര്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Read Also: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി

മ​ല​പ്പു​റ​ത്തു​നി​ന്ന്​ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പാ​ലോ​ളി അ​ബ്​​ദു​റ​ഹ്​​മാന്റേതാണ്​ ഏ​റ്റ​വും കു​റ​വ്. 18 പേ​ര്‍. 350 പേ​രാ​ണ്​ ഫി​റോ​സിന്റെ സ​ത്യ​വാ​ങ്​​മൂ​ലം ഡൗ​ണ്‍ലോ​ഡ്​ ചെയ്​​ത​ത്. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കെ.​ടി. ജ​ലീ​ലും ര​ണ്ട്​ പ​ത്രി​ക​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ഇ​ത്​ 121 പേ​ര്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഫി​റോ​സി​ന്​ പി​റ​കി​ല്‍ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നാ​ണ്​ കൂ​ടു​ത​ലാ​ളു​ക​ള്‍ താ​ല്‍​പ​ര്യം കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. 180 പേ​രാ​ണ്​ സ​ത്യ​വാ​ങ്​​മൂ​ലം ഡൗ​ണ്‍ലോ​ഡ്​ ചെ​യ്​​ത​ത്. കൊ​ണ്ടോ​ട്ടി​യി​ലെ ഇ​ട​ത്​ സ്വ​ത​ന്ത്ര​ന്‍ സു​ലൈ​മാ​ന്‍ ഹാ​ജി (173), നി​ല​മ്പൂ​രി​ലെ ഇ​ട​ത്​ സ്ഥാ​നാ​ര്‍​ഥി പി.​വി. അ​ന്‍​വ​ര്‍ (139), പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി കെ.​പി. മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ (105) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ ക​ണ​ക്കു​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button