Latest NewsKeralaNews

കോൺഗ്രസിന്റെ മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് ആന്റണി പിച്ചും പേയും പറയുന്നു; പരിഹസിച്ച് ബിനോയ് വിശ്വം

കണ്ണുര്‍ : എൽഡിഎഫ്‌ തുടർഭരണം വന്നാൽ കേരളത്തിന്റെ സർവനാശമായിരിക്കുമെന്ന എ കെ ആന്റണിയുടെ പ്രതികരണം പിച്ചുംപേയുമാണെന്ന്‌ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ബിനോയി വിശ്വം. മുങ്ങി താഴുന്ന കോൺഗ്രസ്‌ കപ്പലിൽ നിന്ന്‌ കേരളം രാഷ്‌ട്രീയ വായിക്കുന്നതിന്റെ പ്രശ്‌നമാണ്‌ ആന്റണിക്ക്‌ എന്നും ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ പി.സി ചാക്കോയെയും അഡ്വ.സുരേഷ് ബാബുവിനെയും സംരക്ഷിക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടാണ് അവര്‍ കമ്യുണിസ്റ്റുകാര്‍ തങ്ങളുടെ കൂടെ വരുമെന്ന് പറയുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യാതൊരു ആശങ്കയുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോ ആരോപണങ്ങളുമായി യുഡിഎഫ് രംഗത്തുവരികയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Read Also : കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ; രമേഷിന് ആദരാഞ്ജലികൾ നേർന്ന് യുവാവ്

തുറമുഖ കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് പോളിസി മനസിലാക്കാതെ ചെയ്തതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് ഞങ്ങളുടെത്. അതുകൊണ്ടാണ് അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വകുപ്പില്‍ നിന്നും മാറ്റിയത്.ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് കേരളത്തിലെ മുന്നിടങ്ങളില്‍ പത്രിക ശരിയായി കൊടുക്കാന്‍ കഴിയാത്തത് യാദൃശ്ചികമല്ല. കൃത്യമായ ഡീല്‍ അവിടെ നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന് വോട്ടു മാറ്റി ചെയ്യുകയാണ് അവരുടെ ലക്ഷ്യം. എന്തു തന്നെ രാഷ്ട്രീയക്കളിയുണ്ടായാലും കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button