Latest NewsNewsIndia

അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക​ ആരോഗ്യമന്ത്രി

പ്രസ്താവന വിവാദത്തിലായതോടെ ഒരു മണിക്കൂറിന് ശേഷം മന്ത്രി ഖേദം പ്രകടിപ്പിച്ചു.

ബംഗലുരു: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ടെന്ന വിവാദ ചോദ്യവുമായി കര്‍ണാടക​ ആരോഗ്യമന്ത്രി. വിവാഹേതര ബന്ധങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ണാടകാ എംഎല്‍എ മാരുടെ സ്വകാര്യജീവിതത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന വിവാദ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രിയാണ് വിവാദത്തില്‍പ്പെട്ടത് . 225 എംഎല്‍എ മാരില്‍ എത്രപേര്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നും പറഞ്ഞു. പ്രസ്താവന വിവാദത്തിലായതോടെ ഒരു മണിക്കൂറിന് ശേഷം മന്ത്രി ഖേദം പ്രകടിപ്പിച്ചു.

Read Also: നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍

ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് ബുധനാഴ്ച രാഷ്ട്രീയ വിവാദത്തിന് കാരണമാകുന്ന പ്രസ്താവന നടത്തിയത്. അപകീര്‍ത്തി പരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച്‌ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ആവശ്യപ്പെട്ട് സുധാകര്‍ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ കോടതിയില്‍ പോയിരുന്നു. ഇതിന് സുധാകര്‍ രാജിവെയ്ക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനുള്ള പ്രതികരണമായിട്ടായിരുന്നു സുധാകറിന്റെ പ്രസ്താവന.

 

shortlink

Post Your Comments


Back to top button