Latest NewsKeralaIndia

കൈക്കൂലി കേസിൽ സഹപ്രവർത്തകൻ അറസ്റ്റിലായി; 20 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കത്തിച്ചു കളഞ്ഞ് തഹസിൽദാർ

കൈക്കൂലിയായി വാങ്ങിയ 20 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കത്തിച്ചു കളഞ്ഞ് തഹസിൽദാർ

ഭോപ്പാൽ: കൈക്കൂലിയായി വാങ്ങിയ 20 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കത്തിച്ചു കളഞ്ഞ് തഹസിൽദാർ. കൈക്കൂലിക്കേസിൽ സഹപ്രവർത്തകൻ അറസ്റ്റിലായതിനെ തുടർന്നാണ് തഹസിൽദാർ പണം കത്തിച്ചു കളഞ്ഞത്. രാജസ്ഥാനിലെ സിറോദി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വിജിലൻസ് റെയ്ഡ് ഭയന്നാണ് തഹസിൽദാരായ കൽപേഷ് കുമാർ നോട്ടുകെട്ടുകൾ ചുട്ടെരിച്ചത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കരാർ ലഭിക്കുന്നതിനായി കൽപേഷ് കുമാറിന് നൽകാൻ റവന്യൂ ഇൻസ്പെക്ടറായ പർവാത് സിങ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് തഹസിൽദാരുടെ വീട്ടിൽ റെയ്ഡിനായി എത്തുന്നുണ്ടെന്നറിഞ്ഞാണ് നോട്ടുകെട്ടുകൾ കത്തിച്ച് കളയാൻ ഇയാൾ തീരുമാനിച്ചത്. വിജിലൻസ് പരിശോധനയ്ക്കായി എത്തിയപ്പോൾ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു തഹസിൽദാരുടെ വീട്. ഈ സമയം കൽപേഷ് വീടിനകത്ത് നോട്ടുകൾ കത്തിച്ചുകളയുകയായിരുന്നുവെന്നാണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ പറയുന്നത്.

പോലീസിന്റെ സഹായത്തോടെയാണ് തഹസിൽദാറിന്റെ വീട്ടിൽ വിജിലൻസ് പരിശോധനയ്ക്ക് എത്തിയത്. വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കൽപേഷ് അടുക്കളയിൽ നോട്ടുകൾ കത്തിക്കുന്നത് വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് തഹസിൽദാരെയും റവന്യൂ ഇൻസ്പെക്ടറേയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ആകെയുള്ള സമ്പാദ്യം 31,985 രൂപ; ഭർത്താവിന് 400 രൂപ ദിവസക്കൂലി; ബിജെപി സ്ഥാനർത്ഥി ചന്ദന ബൗറിയുടെ സ്വത്ത് വിവരം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button