Latest NewsNewsIndia

ലൗ ജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ

ഗുവാഹത്തി : ലൗ ജിഹാദും ലാന്‍ഡ് ജിഹാദും തടയാന്‍ നിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രഖ്യാപനം.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 22 പേർക്ക് കൊവിഡ് 

“സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയാല്‍ എല്ലാ കോളേജ് വിദ്യാര്‍ത്ഥിക്കും സ്‌കൂട്ടര്‍ നല്‍കും. ബി.ജെ.പി. പ്രകകടന പത്രികയില്‍ നിരവധി കാര്യങ്ങളുണ്ട്. പക്ഷേ, അവയില്‍ ഏറ്റവും വലുത് സര്‍ക്കാര്‍ ലൗ, ലാന്‍ഡ് ജിഹാദിനെചതിരെ നിയമം കൊണ്ടുവരും എന്നതാണ്”, കാംരൂപ് ജില്ലയിലെ തിരഞ്ഞെടുപ്പു റാലിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ലൗ ജിഹാദ് നടപ്പാക്കുമെന്നും അസമിലെ ഭൂമി തദ്ദേശിയര്‍ക്കുമാത്രം കൈമാറ്റം ചെയ്യാന്‍ സാധിക്കുംവിധം പരിമിതപ്പെടുത്തുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിഘടനവാദം പൂര്‍ണമായി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അസമിലെ ആദ്യഘട്ട വോട്ടിംഗ് നാളെയാണ്. ഏപ്രില്‍ ആറിന് അസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button