Latest NewsNewsFootballSports

ഐസ്ലാൻഡിനെതിരെ ജർമനിക്ക് തകർപ്പൻ ജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. ഐസ്ലാൻഡിനെതിരെ 3-0നാണ് ജർമ്മനി തകർത്തത്. ആദ്യ ഏഴു മിനിറ്റുകളിൽ ഗോറെറ്റ്സ്കയും ഹാവെർട്സും ജർമനിയെ 2-0 ന് മുന്നിലെത്തിച്ചു. 56-ാം മിനിറ്റിൽ ഒരു ലോങ് റെഞ്ചർ ഷോട്ടിലൂടെ ഗുണ്ടോഗൻ ജർമനിയുടെ സ്കോർ പട്ടിക പൂർത്തിയാക്കി.ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ജർമനി കോച്ച് ജോവാകിം ലോ ടീമിന്റെ ആദ്യ വിജയത്തിൽ തന്നെ സന്തോഷം അറിയിച്ചു.

കഴിഞ്ഞ വർഷം നിരാശാജനകമായ നേഷൻസ് ലീഗ് പ്രചാരണത്തിന്ശേഷം ജർമനിയുടെ പ്രകടനത്തിൽ സന്തുഷ്ടനാണെന്ന് മത്സരം അറിയിച്ചു. നേഷൻസ് കപ്പിൽ സ്പെയിനെതിരെ എതിരില്ലാത്ത ആറ് ഗോളിന് ജർമ്മനി പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനത്താണ് ജർമനി.

shortlink

Post Your Comments


Back to top button