KeralaLatest NewsNews

കമ്മ്യൂണിസം അല്ല ഇത് പിണറായിസം, എന്ത് ചോദിച്ചാലും ‘എനക്ക് ഒന്നുമറിയില്ല’; 5 വർഷത്തെ ‘മുടിഞ്ഞ’ ഭരണത്തെ കുറിച്ച് കുറിപ്പ്

എൽ ഡി എഫ് സർക്കാർ ഭരിച്ച കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഉണ്ടായ അഴിമതി ആരോപണങ്ങളിൽ സർക്കാരിൻ്റെ നിസംഗ, നിസാര ഭാവത്തെ പുച്ഛിച്ച് ജിതിൻ കെ ജേക്കബ്. അഴിമതി ആരോപണങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ചോദ്യമുന്നയിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന മറുപടി ‘എനക്കൊന്നുമറിയില്ല’ എന്നാണെന്ന് തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിക്കുകയാണ് ജിതിൻ കെ ജേക്കബ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിൽ ഉയരുന്ന അഴിമതി ആരോപങ്ങൾക്ക് ലഭിക്കുന്ന മറുപടി:-
എനക്ക് അറിയില്ല
മടിയിൽ കനമില്ലാത്തവൻ ഭയക്കേണ്ട
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ഇനി തെളിവുകൾ പുറത്ത് വരുമ്പോഴോ:-
ഇത് കേരളം ആണ്
വിരട്ടലും വിലപേശലും വേണ്ട
കേരളത്തെ അപമാനിക്കുന്നു
വടിവാളുകൾക്കിടയിലൂടെ നടന്നവനാണ്
സാധാരണ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരുകൾ അധികാരത്തിൽ നിന്ന് പുറത്താകാനുള്ള പ്രധാന കാരണം പാർട്ടി നേതാക്കളുടെയും അണികളുടെയും കൊലപാത രാഷ്ട്രീയവും, പിടിച്ചു പറിയും, ഗുണ്ടായിസവും ആണ്. പക്ഷെ ഇത്തവണ അതിൽ കുറവുണ്ടായിരുന്നു. എന്നുവെച്ചാൽ മുൻകാലങ്ങളിൽ ഭരണം ഉണ്ടായിരുന്നപ്പോൾ നടത്തിയ അത്രയും കൊലപാതകവും, പിടിച്ചുപറിയും ഗുണ്ടായിസവും നടത്തിയില്ല എന്ന് മാത്രം.

Also Read:ബ്യൂട്ടി പാര്‍ലറില്‍ നിന്നു സിനിമാ സ്‌റ്റൈലില്‍ സ്വര്‍ണവും പണവും കവര്‍ന്ന യുവതി അവസാനം കുടുങ്ങി

2016 ൽ ഭരണം കിട്ടിയപ്പോൾ പാർട്ടി കോർപ്പറേറ്റ് സ്ഥാപനം പോലെ ആയിക്കഴിഞ്ഞിരുന്നു. ഇത്തവണ അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതുവരെ ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാരും കേൾക്കാത്ത, ഒരുപക്ഷെ കേരളത്തിലെ ഒരു ഭരണകൂടവും നേരിടാത്ത അത്രവലിയ അഴിമതി ആരോപണങ്ങൾ നേരിട്ടുകൊണ്ടാണ്. നിങ്ങൾ ശ്രദ്ധിച്ചോ, പണ്ടൊക്കെ അമേരിക്കക്കെതിരെ ആഞ്ഞടിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇന്ന് അമേരിക്കൻ കമ്പനികളുമായി നടത്തിയ കരാറുകളുടെ പേരിൽ അഴിമതി ആരോപണം നേരിടുന്നു. സ്പ്രിംഗ്ളർ ആണെങ്കിലും കിഫ്‌ബി ആണെങ്കിലും, ആഴക്കടൽ മത്‍സ്യബന്ധനം ആണെങ്കിലും അമേരിക്കൻ ഇടപാടുകൾ നടന്നിട്ടുണ്ട്. ചികിത്സക്കും, മക്കളുടെ വിദ്യാഭ്യാസത്തിനും, ജോലിക്കും എല്ലാം അമേരിക്കയെ ആശ്രയിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ അധികാരം കിട്ടിയപ്പോൾ അമേരിക്കൻ കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിൽ അത്ഭുതം ഒന്നുമില്ല.

സ്വർണക്കടത്തും, ഡോളർ കടത്തും ഒന്നും അന്വേഷിക്കാൻ പോലും സമ്മതിക്കില്ല. കിഫ്‌ബിയുടെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്തോടെ CAG യും സംഘിയായി. ലൈഫ് മിഷൻ അഴിമതിയുടെ ഏറ്റവും വലിയ തെളിവായ പുതിയ മോഡൽ ഐ ഫോൺ ഉപയോഗിക്കുന്നത് പാർട്ടി സെക്രട്ടറിയുടെ ഭാര്യ!. ടെക്നോളജിയുടെ ഈ കാലത്ത് ഇതൊക്കെ മുക്കാൻ പറ്റാതെ അടിമകളായ അണികളെ കൊണ്ട് തെരുവിൽ ആഭാസം കാട്ടുകയാണ് ഇപ്പോൾ. ഏറ്റവും ദയനീയമായ കാര്യം കഴിഞ്ഞ 5 വർഷം കേരളത്തിലെ മന്ത്രിമാർ പറഞ്ഞ കള്ളങ്ങളാണ്. യാതൊരു ഉളുപ്പും ഇല്ലാതെ പച്ച നുണകൾ പ്രചരിപ്പിക്കും. ഓരോന്ന് പൊളിഞ്ഞു വീഴുമ്പോൾ ഉളുപ്പില്ലാതെ മാറ്റി പറയും എന്നതാണ്.

മെഴ്‌സികുട്ടി അമ്മയ്ക്ക് ഒക്കെ വോട്ട് ചെയുന്ന ആളുകളെ ഓർത്ത് സഹതാപം മാത്രമേ ഉള്ളൂ.
മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറി, പേർസണൽ സ്റ്റാഫ്‌ അംഗം, പ്രസ്സ് സെക്രട്ടറി ഉൾപ്പെടെ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടിൽ പങ്കെടുത്തു എന്നും തെളിവ് സഹിതം പുറത്ത് വന്നിട്ടും പറയുന്നത് ‘എനക്ക് ഒന്നും അറിയില്ല’ എന്ന് മാത്രം. പാർട്ടി കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന മാധ്യമ നാറികളാണ് കേരളത്തിൽ ഭൂരിഭാഗവും. എല്ലിൻ കഷ്ണങ്ങൾ അവർക്കും കൊടുക്കുന്നത് കൊണ്ട് അവരും പിണറായി സ്തുതികൾ നടത്തികൊണ്ടേയിരിക്കും. ഇത്രയും അടിമകളായ മാധ്യമ പ്രവർത്തകർ ഉണ്ടായിട്ടും നിരവധി അഴിമതികളുടെ തെളിവുകൾ പുറത്ത് വരുന്നു എങ്കിൽ യഥാർത്ഥത്തിൽ എത്രത്തോളം അഴിമതികൾ ഉണ്ടായിക്കാണും? യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു സ്ത്രീയുടെ വാക്കിന്റെ പേരിൽ, അതും ഖജനാവിന് ഒരു രൂപ പോലും നഷ്ടമില്ലാത്ത സ്വകാര്യ കേസിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറഞ്ഞു കലാപം ഉണ്ടാക്കിയവർക്ക് കിട്ടിയത് സ്വന്തം ഓഫീസിൽ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്ന ഒരാളെ.

ജോലിക്ക് വേണ്ടി ലക്ഷക്കണക്കിന് യുവാക്കൾ കാത്തിരിക്കുമ്പോൾ 3 ലക്ഷം രൂപ ശമ്പളത്തിൽ പത്താം ക്ലാസുകാരിയെ സ്വന്തം വകുപ്പിൽ നിയമിച്ചിട്ട് ‘എനക്ക് ഒന്നുമറിയില്ല’ എന്ന് കൈ മലർത്തുന്ന ഉളുപ്പില്ലായ്മയെ അടിമകൾ വിളിക്കുന്നത് ക്യാപ്റ്റൻ എന്നും.
ആഗോള കുത്തക മുതലാളിമാരുമായുള്ള ഇടപെടൽ മൂലം പാർട്ടി ഒരു കോർപ്പറേറ്റ് സ്ഥാപനം ആയതുകൊണ്ട് പണം കുമിഞ്ഞു കൂടിയിരിക്കുന്നു. അതിനാൽ PR വർക്കുകൾ എത്ര വേണമെങ്കിലും നടക്കും. അതാണിപ്പോൾ കേരളം കാണുന്നതും. 4.5 ലക്ഷം വ്യാജ വോട്ടർമാരെയും പാർട്ടി സൃഷ്ടിച്ചുകഴിഞ്ഞു എന്നാണ് ആരോപണം. ഇതൊക്കെ കൊണ്ടുതന്നെ ഇനിയെത്ര അഴിമതിയുടെ തെളിവുകൾ ഉയർന്നു വന്നാലും സിപിഎം അധികാരം നിലനിർത്തുക തന്നെ ചെയ്യും. അടുത്ത സർക്കാർ കമ്മ്യൂണിസ്റ്റ്‌ സർക്കാർ എന്നല്ല പിണറായി സർക്കാർ എന്നും, ആശയത്തെ കമ്മ്യൂണിസം എന്നതിന് പകരം പിണറായിസം എന്നും അറിയപ്പെടും എന്ന് മാത്രം.

https://www.facebook.com/jithinjacob.jacob/posts/3731839116885866

shortlink

Related Articles

Post Your Comments

Related Articles


Back to top button