CinemaLatest NewsNewsEntertainmentKollywood

ലിവിങ് ടു ഗെദ ർ റിലേഷൻ അവസാനിപ്പിക്കുന്നു; ഇനി നയൻതാരയുടെ വിവാഹം

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികയാണ് നയൻ താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ബോയ് ഫ്രണ്ടായ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹ നിശ്ചയം ഔദ്യോഗികമായി കഴിഞ്ഞോയെന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍ ഇപ്പോള്‍.മോതിരമണിഞ്ഞ് തന്റെ നെഞ്ചില്‍ നയന്‍താര ഇടംകൈ ചേര്‍ത്ത് നില്‍ക്കുന്ന നയന്‍താരയുമൊത്തുള്ള ചിത്രം വിഘ്‌നേശ് ശിവന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചതാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ കാരണം. രണ്ട് വര്‍ഷം മുന്‍പ് ഇരുവരുടെ വിവാഹ നിശ്ചയം രഹസ്യമായി കഴിഞ്ഞതാണെന്നും ഗോസിപ്പുകള്‍ പരക്കുന്നുണ്ട്.’വിരലിനോടൊപ്പം ജീവനും കൂടി കൊരുത്ത്…” എന്നാണ് പങ്കുവച്ച ചിത്രത്തി​നൊപ്പം വി​ഘ്‌നേശ് ശി​വന്‍ കുറി​ച്ചി​രി​ക്കുന്നത്.നയന്‍താരയും വി​ഘ്‌നേശ് ശി​വനും തങ്ങളുടെ പ്രണയജീവി​തത്തി​ലെ മനോഹരചി​ത്രങ്ങള്‍ കഴി​ഞ്ഞ രണ്ട് വര്‍ഷമായി​ സമൂഹമാദ്ധ്യമങ്ങളി​ല്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെ ഭംഗി എല്ലാ പ്രേക്ഷകരും അറിഞ്ഞിട്ടുമുണ്ട്.

Also Read:സംസ്ഥാനത്ത്  തപാല്‍ വോട്ടെടുപ്പ്  ഇന്ന് ആരംഭിക്കും ; പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

കുറച്ചു കാലമായി​ ലിവിങ് ടുഗദര്‍ റി​ലേഷന്‍ഷി​പ്പി​ലാണ് നയന്‍സും വി​ഘ്‌നേശ് ശി​വനും.വി​ഘ്‌നേശ് ശി​വന്‍ സംവി​ധാനം ചെയ്ത നാനും റൗഡി​ താന്‍ എന്ന ചി​ത്രത്തി​ല്‍ നയന്‍താരയായി​രുന്നു നായി​ക. ആ ചി​ത്രത്തി​ന്റെ സെറ്റി​ല്‍ വച്ചാണ് ഇരുവരും പ്രണയബന്ധരായത്. റൗഡി​ പി​ക്ചേഴ്സ് എന്ന പേരി​ല്‍ ഇരുവരും ചേര്‍ന്ന് പി​ന്നീട് ഒരു നി​ര്‍മ്മാണ – വിതരണ കമ്ബനി ആരംഭിച്ചു. ഈ ബാനറിന് വേണ്ടി വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാറ്റ് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലെ മറ്റൊരു നായിക സാമന്തയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button