Latest NewsIndiaNews

കോവിഡിന്റെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയും; രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തമെന്ന് ആരോഗ്യമന്ത്രി

കോവിഡിന്റെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഹർഷ വർദ്ധൻ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. നിലവിൽ കോവിഡിനെ പ്രതിരോധിക്കാനുളള സംവിധാനങ്ങൾ രാജ്യത്ത് സജ്ജമാണ്. അതുകൊണ്ടു തന്നെ രണ്ടാം വ്യാപനത്തെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പല സംസ്ഥാനങ്ങളിലും കൊറോണ കേസുകൾ വർദ്ധിക്കുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2021- 22 ബജറ്റിൽ കോവിഡ് വാക്സിൻ ഗവേഷണ പ്രവർത്തനങ്ങൾക്കായി 35,000 കോടി രൂപ അനുവദിച്ച ധനമന്ത്രി നിർമല സീതാരാമന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിന്നുളള രണ്ട് പ്രതിരോധ വാക്സിനുകളും മികച്ചതാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ആത്മനിർഭർ ഭാരതിന്റെ അടയാളമാണ്. ഇന്ത്യയുടെ ശാസ്ത്രശേഷിയും കഴിവുമാണ് വാക്സിൻ വികസനത്തിലൂടെ പുറത്തുവന്നത്. കൂടുതൽ യുവജനങ്ങളെ ഉൾപ്പെടുത്തി കൊറോണ വാക്സിനേഷൻ ക്യാമ്പെയ്ൻ വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇഡിക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതം; പരിഹാസവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button