Latest NewsNewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് അനുകൂല ഭീകരവാദികളുടെ കലാപം; നാലു പേരെ ബംഗ്ലാദേശ് സേന വധിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബംഗ്ലാദേശിൽ പാക് അനുകൂല മുസ്ലിം ഭീകരസംഘടനകളുടെ കലാപം

ധാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബംഗ്ലാദേശിൽ പാക് അനുകൂല മുസ്ലിം ഭീകരസംഘടനകളുടെ കലാപം. കലാപം നടത്താൻ തടിച്ചു കൂടിയ ഭീകരവാദികൾക്ക് നേരെ ബംഗ്ലാദേശ് സൈന്യം വെടിയുതിർത്തു. നാലുപേരാണ് സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള ഹിഫാസത്ത് ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണ് കലാപാഹ്വാനവുമായി നിരത്തിലിറങ്ങിയത്.

Read Also: കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; അട്ടിമറി, പ്രതിഷേധം

പാകിസ്താനെ തകർത്ത് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തതിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദർശിക്കാനെത്തിയത്. ഇന്ത്യയുടെ പിന്തുണയോടെ നേടിയ സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ നരേന്ദ്രമോദിയെ ബംഗ്ലാദേശ് പ്രത്യേകമായി ക്ഷണിച്ചിരുന്നു. ഇതിൽ വിറളി പൂണ്ടാണ് പാക് അനുകൂല ഭീകര സംഘടനയായ ഹിഫാസത്ത് ഇ ഇസ്ലാം കലാപവുമായി തെരുവിലിറങ്ങിയത്.

Read Also: ആർ ആർ ആറിലെ റാം ചരണിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ബംഗ്ലാദേശിൽ മതനിന്ദ നിയമം നടപ്പിലാക്കണമെന്ന ആവശ്യവുമായി ഉയർന്നു വന്ന ജമാഅത്തെ ഇസ്ലാമി അനുബന്ധ സംഘടനയാണ് ഹിഫാസത്ത്. നിരവധി കലാപങ്ങൾ നടത്തിയ ഈ ഭീകരസംഘടനയ്ക്ക് നേരെ ശക്തമായ നടപടികളാണ് ബംഗ്ലാദേശ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button