KeralaLatest NewsNews

കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; അട്ടിമറി, പ്രതിഷേധം

കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ്.ലാലിന് ഇരട്ട വോട്ടുള്ളതായി കണ്ടെത്തി

ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ യു.ഡി.എഫിനകത്തും ഇരട്ടവോട്ടുകളുണ്ടെന്ന് റിപ്പോർട്ട്. കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.എസ്.ലാലിന് ഇരട്ട വോട്ടുള്ളതായി കണ്ടെത്തി. എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട് ഉള്ളതായി റിപ്പോർട്ട് വന്നു.

രായരമംഗലം പഞ്ചായത്തിലും മൂവാറ്റുപുഴ മാറാഴി പഞ്ചായത്തിലുമാണ് എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട് ഉള്ളത്. ഇരട്ടവോട്ടിനെക്കുറിച്ച് തനിക്കും ഭാര്യയ്ക്കും അറിയില്ലെന്ന് എല്‍ദോസ് കുന്നപ്പള്ളി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഇരട്ട വോട്ട് വിഷയത്തില്‍ നല്‍കിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും.

Also Read:താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു; രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്

തൃപ്പുരിന്തറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പിഴവ് മൂലമാണ് അമ്മയ്ക്ക് ഇരട്ട വോട്ട് ഉണ്ടായതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് വിഷയത്തോട് പ്രതികരിച്ചത്. നേരത്തെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്പുരിന്തറ പഞ്ചായത്തിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തന്റെ കുടുംബാംഗങ്ങളുടെ വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയത്. ചെന്നിത്തല അടക്കമുള്ളവരുടെ പേര് വെട്ടിയെങ്കിലും ചെന്നിത്തലയുടെ അമ്മ ദേവകി അമ്മയുടെ പേര് മാത്രം വെട്ടിയില്ല. ഇവർക്ക് ഇപ്പോൾ രണ്ടിടത്തും വോട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button