KeralaLatest NewsNews

അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാൻ സാധിക്കുന്ന കേരളത്തിലെ ഏക പാർട്ടി ബിജെപി: പി.കെ. കൃഷ്ണദാസ്

കാട്ടാക്കട: അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാൻ സാധിക്കുന്ന കേരളത്തിലെ ഒരേയൊരു പാർട്ടി ബിജെപി ആണെന്ന് കാട്ടാക്കട മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം സംഘടിപ്പിച്ച മഹിളാ സംഗമത്തിൻ്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമാനബോധത്തോടെ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും ആത്മാഭിമാനത്തോടെ സ്ത്രീകളോട് വോട്ട് അഭ്യര്‍ഥിക്കാനും സാധിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി.

ലൗ ജിഹാദ് ഹിന്ദു സമൂഹത്തെ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെയും ബാധിക്കുന്ന
ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് ഉഡുപ്പി എംപി ശോഭ കരന്ത്‌ലജെ മഹിളാ സംഗമവേദി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കണക്കുകൾ പ്രകാരം 2011 മുതല്‍ 2016 വരെയുള്ള 5 വർഷം കൊണ്ട് 5673 പെണ്‍കുട്ടികളാണ് ലൗ ജിഹാദില്‍പ്പെട്ട് സംസ്ഥാനത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഇവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button