Latest NewsKeralaNews

മെട്രോമാനെ എതിരാളികൾ ശരിക്കും ഭയക്കുന്നു; ഇ ശ്രീധരൻ്റെ ഫ്ളക്സ് ബോർഡുകളെല്ലാം നശിപ്പിക്കപ്പെട്ട നിലയിൽ, പിന്നിൽ സിപിഎം?

ഇ. ശ്രീധരൻ്റെ ഫ്ളക്സ് ബോർഡുകളെല്ലാം നശിപ്പിച്ച് സിപിഎം; പ്രബുദ്ധതയാണ് സാറേ ഇവരുടെ മെയിൻ എന്ന പരിഹാസവുമായി സോഷ്യൽ മീഡിയ

പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി ഇ. ശ്രീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളെല്ലാം നശിപ്പിക്കപ്പെട്ട നിലയിൽ. പാലക്കാട് മണ്ഡലങ്ങളിൽ സ്ഥാപിച്ച നിരവധി ഫ്ളക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. പിന്നിൽ, സി പി എം ആണെന്ന് ആരോപണം ഉയർന്ന് കഴിഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥി അരെന്ന് ചോദിച്ചാൽ മെട്രോമാൻ ഇ. ശ്രീധരൻ എന്ന് പലരും മറുപടി പറയും. തൻ്റെ മേഖലയിൽ ഇത്രയധികം കഴിവ് തെളിയിച്ച മെട്രോമാനിൽ പാലക്കാടുള്ള ജനങ്ങൾക്ക് പൂർണവിശ്വാസമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് വ്യക്തവുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലോ അഭിമുഖങ്ങളിലോ എതിർ സ്ഥാനാർത്ഥികളെ കടന്നാക്രമിക്കുകയോ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തിയാണ് എൻ ഡി എ സ്ഥാനാർത്ഥി ഇ. ശ്രീധരൻ.

Also Read:ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തു ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി

എതിർ സ്ഥാനാർത്ഥികളെ പറ്റി ഒരുകുറ്റവും പറയില്ല എന്ന് വ്യക്തമായി പറഞ്ഞ് വികസനം, വിദ്യാഭ്യാസം, വ്യവസായം, വിശുദ്ധ ഭരണം എന്നീ അജണ്ടകൾ മാത്രം ചർച്ച ചെയ്താണ് അദ്ദേഹം മുന്നോട്ടു പോവുന്നത്. എന്നിട്ടും എതിരാളികൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നുവെന്നതിൻ്റെ തെളിവാണ് ബോർഡ് നശിപ്പിക്കൽ. മെട്രോമാനെ തകർക്കാൻ എതിരാളികൾ പദ്ധതികൾ തയ്യാറാക്കിയെന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ നടന്ന സംഭവമെന്നാണ് പരക്കെയുള്ള സംസാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button