Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയത്തോടെ ഇറ്റലി; സ്പെയിന് സമനില

ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിന് സമനില. ഗ്രൂപ്പ് ബിയിൽ ഗ്രീസാണ് സ്പെയിനിനെ 1-1 സമനിലയിൽ തളച്ചത്. 32-ാം മിനുറ്റിൽ അൽവാരോ മൊറാട്ട സ്പെയിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ കളിയുടെ രണ്ടമ്മ പകുതിയിൽ സ്പെയിനിന്റെ ജയമോഹങ്ങൾ തകർത്തുകൊണ്ട് ഗ്രീസ് 56-ാം മിനുട്ടിൽ പെനൽറ്റിയിലുടെ സമനില നേടി. സ്പെയിൻ ക്യാപ്റ്റൻ സെർജിയോ റാമോസിന് പകരം കളത്തിലെത്തിയ ഇനിഗോ മാർട്ടിനസ് ഗ്രീസിന്റെ ജിയോർജസ് മസൗറസിനെ ഫൗൾ ചെയ്തതിന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത സ്താസിയോസ് ബകാസ്റ്റാസ് പന്ത് വലയിലാക്കി.

ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി 2-0 ന് വടക്കൻ അയർലൻഡിനെ തോൽപ്പിച്ച്. ആദ്യ പകുതിയിൽ ഡൊമനിക്കോ ബെറാർഡിയും(14) സിറോ ഇമ്മോബിലുമാണ് (38) ഇറ്റലിയുടെ ആദ്യ ജയത്തിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ അയർലൻഡ് ശക്തമായി ആക്രമണം നടത്തി ഇറ്റാലിയൻ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ ഗോൾ കീപ്പർ ജിയാൻലൂയിജി നിരവധി രാകാശപ്പെടുത്തലുകൾ നടത്തി ടീമിനെ ജയത്തിലേക്ക് നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button