Latest NewsNewsFootballSports

ലോകകപ്പ് യോഗ്യതാ മത്സരം: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെര്‍ബിയ

മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെര്‍ബിയ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെർബിയയുടെ ജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സെര്‍ബിയയുടെ ഗംഭീര തിരിച്ചുവരവ്. ഇതോടെ ഖത്തറിലേക്കുള്ള യോഗ്യത സെര്‍ബിയ സ്വന്തമാക്കി. തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കില്‍ പോര്‍ച്ചുഗല്‍ ഇനി പ്ലേഓഫ് കളിക്കണം. ലോകകപ്പ് യോഗ്യത നേടാൻ പോര്‍ച്ചുഗലിന് ഒരു സമനില മാത്രം മതിയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ തന്നെ പോര്‍ച്ചുഗലിനായി റെനറ്റോ സാഞ്ചസ് ആദ്യ ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് റെനറ്റോ ഗോള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അരമണിക്കൂറിനപ്പുറം 33ാം മിനിറ്റിൽ ദസന്‍ ടാഡികിലൂടെ സെര്‍ബിയ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ അതും കളി അവസാനിക്കാനിരിക്കെ പോര്‍ച്ചുഗീസ് ആരാധകരുടെ ഹൃദയം തകര്‍ത്ത ഹെഡര്‍ ഗോള്‍ വരുന്നത്.

Read Also:- സാധ്യതയില്ലാതിരുന്നയിടത്തു നിന്നാണ് രഹാനെ ക്യാപ്റ്റനായത്: ആകാശ് ചോപ്ര

പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടര്‍ മിട്രോവിച്ചാണ് ആ ഗോള്‍ കണ്ടെത്തിയത്. ടാഡിച്ചിന്റെ മനോഹരമായ ക്രോസില്‍ നിന്നായിരുന്നു മിട്രോവിച്ചിന്റെ സുന്ദര ഗോള്‍. തന്റെ പെനാല്‍ട്ടി നഷ്ടം രാജ്യത്തിനു യൂറോ യോഗ്യത നഷ്ടമാക്കിയപ്പോള്‍ അതിനു രാജ്യത്തിനു ലോകകപ്പ് യോഗ്യത നേടി നല്‍കിയാണ് ഇത്തവണ മിട്രോവിച്ചിന്റെ പ്രായശ്ചിത്തം. പന്ത് അടക്കത്തില്‍ അടക്കം സെര്‍ബിയയാണ് കൂടുതല്‍ മുന്നിട്ട് നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button