Latest NewsNewsFootballSports

20 വർഷങ്ങൾക്ക് ശേഷം ജർമനിക്ക് തോൽവി

ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് തോൽവി. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളിൽ ജർമനി തോൽക്കുന്നത്. നോർത്ത് മാസിഡോണിയയാണ് 2-1ന് മുൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ഗോൺ പാൻദേവ്, എൽമാസ് എന്നിവരാണ് നാല് തവണ ജർമനിയെ പരാജയപ്പെടുത്തിയത്.

ഗുൺഡോങ് ആണ് ജർമനിയുടെ ആശ്വാസ ഗോൾ നേടിയത്. 2001 ലെ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിനോടാണ് (5 – 1)ജർമ്മനി അവസാനമായി പരാജയപ്പെട്ടത്. തോൽവിയോടെ ജർമ്മനി ഗ്രൂപ്പ് ജെയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർമേനിയ, മാസിഡോണിയ എന്നിവരാണ് ഒന്നും രണ്ട് സ്ഥാനങ്ങളിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button