Latest NewsNewsInternational

നഗരവീഥികൾ കയ്യടക്കി ആട്ടിൻകൂട്ടം; ആശങ്കയിൽ പ്രദേശവാസികൾ

ലണ്ടൻ: ഒരു നഗരമാകെ കയ്യടക്കി സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് ഒരു കൂട്ടം ആടുകൾ. ഇംഗ്ലണ്ടിലെ വെയ്ൽസിലുള്ള ലൻഡുട്‌നോ എന്ന നഗരത്തിലാണ് ആടുകൾ കൂട്ടത്തോടെ എത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ലൻഡുട്‌നോ നഗരത്തിൽ ആടുകൾ കൂട്ടത്തോടെ എത്തിയ വാർത്ത കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം നഗരത്തിൽ വീണ്ടും സന്ദർശനത്തിനെത്തിയ ആടുകളുടെ എണ്ണം കണ്ടുള്ള അമ്പരപ്പിലാണ് പ്രദേശവാസികൾ. കോവിഡ് വ്യാപനം മൂലം ആടുകളിലെ വന്ധ്യകരണ കുത്തിവെയ്പ്പുകൾ നടക്കാത്തതിനാലാണ് ഇവയുടെ എണ്ണം ഇത്രത്തോളം വർധിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുകയാണ് ആടുകളിപ്പോൾ.

Read Also: മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ; അഭിമാനമായി എറണാകുളം സെന്റ് തെരേസാസ് കോളേജ്

ശൈത്യകാലത്തും വസന്തകാലത്തും ഭക്ഷണം തേടി കശ്മീരി ആടുകൾ ഈ നഗരത്തിലേക്ക് എത്താറുണ്ട്. ആടുകൾ ഈ പ്രദേശത്തേക്ക് എത്തിയതിന് പിന്നിൽ മറ്റൊരു ചരിത്രപരമായ കാരണം കൂടിയുണ്ട്. വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ഒരു പ്രഭുവിന് സമ്മാനമായി ഏതാനും കശ്മീരി ആടുകൾ ലഭിച്ചിരുന്നു. എന്നാൽ പ്രഭുവിന്റെ തോട്ടത്തിൽ നിന്നും ആടുകൾ എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീട് ഇവ വനപ്രദേശത്ത് സൈ്വര്യവിഹാരം നടത്താൻ തുടങ്ങി. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ആടുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി.

2000 ത്തിലെ കണക്കുകൾ അനുസരിച്ച് 220 കശ്മീരി ആടുകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ജനങ്ങൾക്ക് ഇവ കാര്യമായ ശല്യം ഉണ്ടാക്കുന്നില്ലെങ്കിലും ആടുകളുടെ എണ്ണം വർധിക്കുന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് പ്രാദേശിക നേതൃത്വം ആടുകളെ വന്ധ്യംകരിക്കാനും യുകെയുടെ പലഭാഗങ്ങളിലേക്ക് ഇവയെ മാറ്റാനും തീരുമാനിച്ചു. 2019 വരെ ആടുകളിൽ കൃത്യമായി വന്ധ്യംകരണ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാൽ കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം കഴിഞ്ഞ വർഷം ആടുകളിൽ കുത്തിവെയ്‌പ്പെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആടുകളുടെ എണ്ണം വീണ്ടും പെരുകാൻ തുടങ്ങിയത്.

Read Also: രാജ്യത്തിന്റെ അഭിമാനം; മിതാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button