Latest NewsKeralaNattuvarthaNewsIndiaDevotional

യേശുദേവന്‍റെ ജറുസലേം പ്രവേശനം അനുസ്മരിച്ച്‌ ഇന്ന് ഓശാന ഞായര്‍

കോട്ടയം: വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്‍റെ ഓര്‍മ പുതുക്കുകയാണ്‌ വിശ്വാസികള്‍.

Read Also : “ഫിറോസിക്ക എപ്പഴാ വരിക , ഫിറോസിക്ക വരില്ലേ” ; കെ.ടി ജലീലിനോട് കുഞ്ഞിന്റെ ചോദ്യം ; വൈറലായി വീഡിയോ

കേരളത്തിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ചടങ്ങുകളും നടക്കുകയാണ്. സത്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ കാലത്ത് സഭയുടെ ദൗത്യമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു.

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button