UAELatest NewsNewsGulf

യു.എ.ഇയില്‍ ഏപ്രില്‍ മാസം മുതല്‍ ഇന്ധന വില മാറുന്നു

ദുബായ്: യു.എ.ഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി ഇന്ധനവിലയില്‍ എട്ട് ശതമാനം ശരാശരി വര്‍ദ്ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച വിലയില്‍ ഉണ്ടായിരിക്കുന്നത്. യു.എ.ഇ ഇന്ധന വില ഫോളോ-അപ്പ് കമ്മിറ്റിയുടെ അറിയിപ്പ് പ്രകാരം സൂപ്പര്‍ 98 പെട്രോള്‍ മാര്‍ച്ചില്‍ ലിറ്ററിന് 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമായി ഉയരും, ഇത് 8.01 ശതമാനം വര്‍ദ്ധനവാണ് പ്രതിഫലിപ്പിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോള്‍ ചെലവ് ലിറ്ററിന് 2.01 ദിര്‍ഹത്തില്‍ നിന്ന് 2.17 ദിര്‍ഹമായി ഉയരും, ഇത് 7.96 ശതമാനം വര്‍ദ്ധനവ് സൂചിപ്പിക്കുന്നു.

Read Also : എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്; എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ആർക്ക്? സുരേഷ് ഗോപി

ഇ-പ്ലസ് ഇന്ധന വിലയും ഉയര്‍ന്നിട്ടുണ്ട്. ലിറ്ററിന് 1.72 ദിര്‍ഹമായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇത്, ഏപ്രിലില്‍ 2.10 ദിര്‍ഹം നല്‍കേണ്ടിവരും.

3.25 ശതമാനം വര്‍ദ്ധനവാണ് ഡീസലിന് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 2.15 ദിര്‍ഹത്തിന് പകരം ഇനി 2.22 ദിര്‍ഹം നല്‍കേണ്ടിവരും. ഇന്ധന വിലയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ദ്ധനയാണിത്. നേരത്തെ, എണ്ണവില ഉയര്‍ന്നിട്ടും ഫെബ്രുവരി വരെ സര്‍ക്കാര്‍ തുടര്‍ച്ചയായി 11 മാസം വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button