KeralaLatest NewsNews

മഞ്ചേശ്വരത്ത് ആര് ? ജനവിധി തേടുന്ന സ്ഥാനാർത്ഥികളിൽ ആരെ തിരഞ്ഞെടുക്കും? – പ്രീ പോൾ സർവേ ഫലം പുറത്ത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ബി.ജെ.പിക്ക് വളരെ പ്രതീക്ഷയുള്ള മണ്ഡലം. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍ പരാജയപ്പെടുമെന്ന് വാര്‍ത്താ ചാനലിന്റെ തിരഞ്ഞെടുപ്പ് പ്രീ-പോള്‍ സര്‍വേ. ’24 ന്യൂസ്’ വാര്‍ത്താ ചാനലിന്റെ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. പരാജപ്പെടുമെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന് പിന്നാലെ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് ചാനല്‍ പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ വി.വി രമേശന് മൂന്നാം സ്ഥാനമാകും ലഭിക്കുകയെന്നും ചാനല്‍ സര്‍വേ പറയുന്നുണ്ട്.

എ.കെ.എം അഷ്റഫ് ഇവിടെ ജയിക്കുമെന്ന് പറഞ്ഞത് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേരാണ്. 34 ശതമാനം പേര്‍ കെ.സുരേന്ദ്രനെ പിന്താങ്ങിയപ്പോള്‍ വി.വി രമേശനോപ്പം നിന്നത് 24 ശതമാനം വോട്ടര്‍മാരാണ്. അതേസമയം മട്ടന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും ചാനല്‍ പ്രവചിക്കുന്നു. 58 ശതമാനം പേരാണ് ശൈലജ ടീച്ചറെ പിന്തുണച്ചത്.

Read Also : അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിക്കുമെന്നും ചാനല്‍ പറഞ്ഞു. 54 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്.

ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ എ.എന്‍ ഷംസീര്‍ തന്നെ ജയിക്കുമെന്നും ചാനല്‍ സര്‍വേ ചൂണ്ടിക്കാട്ടി. 58 ശതമാനം പേരാണ് ഷംസീറിനെ പിന്തുണച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ നിന്നുമുള്ള എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടുകൊണ്ടാണ് സര്‍വേ തയാറാക്കിയിരിക്കുന്നതെന്ന് ചാനല്‍ അധികൃതര്‍ പറയുന്നു. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി വരെയാണ് സര്‍വേ നടത്തിയതെന്നും ചാനല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button