KeralaLatest NewsNewsCrime

രേഖകളില്ലാതെ കൊണ്ടുവന്ന 2.58 കോടി രൂപ പിടികൂടി

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലി മലപ്പുറത്ത് വച്ചാണ് പിടിയിലായിരിക്കുന്നത്. പണം കൊണ്ടുവന്ന സ്കോഡാ റാപ്പിഡ് കാറും പോലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലാകെ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് ഇപ്പോൾ. പലയിടങ്ങളിൽ നിന്നായി കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ ഇതുവരെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button