Latest NewsNewsIndia

കമൽ ഹാസൻ്റെ പേരിൽ ‘പോര്’; ഇരുപാളയത്തിൽ നിലയുറപ്പിച്ച് ഗൗതമിയും സുഹാസിനിയും

കമല്‍ഹാസന് വേണ്ടി വോട്ട് തേടി നടി സുഹാസിനി

കോയമ്പത്തൂര്‍: കമല്‍ഹാസന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടിയും താരത്തിന്റെ സഹോദരന്റെ മകളുമായ സുഹാസിനി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കമൽ ഹാസൻ ജയിക്കുമെന്നാണ് സുഹാസിനി പറയുന്നത്. അതിരാവിലെ തന്നെ പ്രചാരണത്തിനായി സുഹാസിനി ഇറങ്ങിയിരിക്കുകയാണ്.

കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ഹാസന്റെ എതിരാളികള്‍. അതേസമയം, കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയ സാദ്ധ്യതയില്ലെന്ന് പറഞ്ഞ് നടിയും ബിജെപി താരപ്രചാരകയുമായ ഗൗതമി രംഗത്തെത്തിയിരുന്നു.

കമല്‍ഹാസനുമായുള്ള 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ബിജെപി ജയിക്കുമെന്നും കമൽ ഹാസന് തോൽവി ഉറപ്പാണെന്നും വ്യക്തമാക്കിയിരുന്നു. കമൽ ഹാസൻ്റെ പേരിൽ തമിഴ്നാട്ടിൽ നടിമാർ ചേരിതിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് പോര് തുടങ്ങിയോ എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button