Latest NewsNewsInternational

ലോകരാജ്യങ്ങൾക്കിടയിൽ തലഉയർത്തി ഇന്ത്യ.. ഇനി ബ​ഹു​രാ​ഷ്​​ട്ര വ്യോ​മാ​ഭ്യാ​സ​ത്തി​ല്‍ പ​ങ്കാ​ളി​

ഇ​ന്ത്യ​യു​മാ​യി സ​മീ​പ​കാ​ല​ത്ത്​ യു.​എ.​ഇ​യു​ടെ സൈ​നി​ക-​സു​ര​ക്ഷ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദു​ബൈ: ബ​ഹു​രാ​ഷ്​​ട്ര സം​യു​ക്ത വ്യോ​മാ​ഭ്യാ​സ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി ഇന്ത്യ. യു.​എ.​ഇ​യി​ല്‍ അ​മേ​രി​ക്ക, ഫ്രാ​ന്‍​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത വ്യോ​മാ​ഭ്യാ​സ​ത്തിലാണ് ഇ​ന്ത്യ​ ഭാഗമായത്. യു.​എ.​ഇ-​ഇ​ന്ത്യ സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ന്ന​തിന്റെ പ്ര​തി​ഫ​ല​ന​മെ​ന്ന നി​ല​യി​ലാ​ണ്​ ‘ഡി​സേ​ര്‍​ട് ഫ്ലാ​ഗ്​-IV’ എ​ന്ന ആ​റാ​മ​ത്​ ബ​ഹു​രാ​ഷ്​​ട്ര സൈ​നി​ക അ​ഭ്യാ​സ​ത്തിന്റെ ഭാ​ഗ​മാ​കാ​ന്‍ വ്യോ​മ​സേ​ന​ക്ക്​ അ​വ​സ​രം ല​ഭി​ച്ച​ത്. സു​ഗോ​യ്​ യു​ദ്ധ​വി​മാ​ന​വു​മാ​യാ​ണ്​ മാ​ര്‍​ച്ച്‌​ നാ​ലു​ മു​ത​ല്‍ 27 വരെ ന​ട​ന്ന പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ല്‍ ​സേ​ന പ​ങ്കാ​ളി​യാ​യ​ത്. സൗ​ദി അ​റേ​ബ്യ, ബ​ഹ്​​റൈ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും അ​ഭ്യാ​സ​ത്തി​ല്‍ പങ്കെ​ടു​ത്തു. ജോ​ര്‍​ഡ​ന്‍, ഗ്രീ​സ്, ഖ​ത്ത​ര്‍, ഈജി​പ്​​ത്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ നി​രീ​ക്ഷ​ക​രാ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

എന്നാൽ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം വ്യോ​മ​സേ​നാം​ഗ​ങ്ങ​ള്‍ രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മി​ക​ച്ച സ​ഹ​ക​ര​ണ​വും ആ​തി​ഥേ​യ​ത്വ​വും ന​ല്‍​കി​യ യു.​എ.​ഇ വ്യോ​മ​സേ​ന​ക്ക്​ ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്​​സ്​ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വി​വി​ധ സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ള്‍ പ​ര​സ്​​പ​രം സൈ​നി​ക​രീ​തി​ക​ളും ആ​ശ​യ​ങ്ങ​ളും കൈ​മാ​റു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്​ ഡി​സേ​ര്‍​ട്​​ ഫ്ലാ​ഗ്​ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യി സ​മീ​പ​കാ​ല​ത്ത്​ യു.​എ.​ഇ​യു​ടെ സൈ​നി​ക-​സു​ര​ക്ഷ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ല്‍ അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന നാ​വി​ക​സേ​ന പ്ര​ദ​ര്‍​ശ​ന​ത്തി​ലും ഇ​ന്ത്യ പങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഇ​ന്ത്യ​ന്‍ സൈ​നി​ക മേ​ധാ​വി യു.​എ.​ഇ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഉ​ന്ന​ത സൈ​നി​ക നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button