CricketLatest NewsNewsSports

പാകിസ്താൻ – സിംബാവേ പരമ്പര നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ

പാകിസ്താൻ – സിംബാവേ ടെസ്റ്റ്, ടി20 പരമ്പര നടക്കുക അടച്ചിട്ട സ്റ്റേഡിയത്തിൽ. ഹരാരെ സ്പോർട്സ് ക്ലബിലാണ് പരമ്പരയിലെ രണ്ട ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടക്കുക. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള പാകിസ്താൻ ടീം ഉടൻ സിംബാവേയിലേക്ക് യാത്ര തിരിക്കും. ഏപ്രിൽ 17ന് സിംബാവേയിലെത്തുന്ന പാകിസ്താൻ ടീം ഏപ്രിൽ 21ന് സിംബാവേയുമായുള്ള പരമ്പരയ്ക്ക് തുടക്കം കുറിക്കും. ആദ്യം നടക്കുക മൂന്ന് ടി2 മത്സരങ്ങളാണ്. തുടർന്ന് ഏപ്രിൽ 29 ന് രണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കും.

2020 നവംബറിലാണ് അവസാനമായി പാകിസ്താൻ – സിംബാവേ ടി20 പരമ്പര അരങ്ങേറിയത്. മൂന്ന് ടി20 പരമ്പര സിംബാവേയെ പരാജയപ്പെടുത്തി പാകിസ്താൻ 3-0ന് തൂത്തുവാരിയിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള പാകിസ്താൻ ദക്ഷിണാഫ്രിക്കെതിരെ മൂന്ന് ടി20 പരമ്പര 2-1ന് നേടിയിരുന്നു. പരമ്പരയിലെ കലാശപോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 164 റൺസ് 18.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടന്നു.

shortlink

Post Your Comments


Back to top button