Latest NewsNewsFootball

റഫറിയുടെ വിവാദ നിലപാട്, പോർച്ചുഗലിന് സമനില

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനും ബെൽജിയത്തിനും സമനില. ബെൽജിയം ചെക്ക് റിപ്പബ്ലിക്കിനെതിരെ 1-1 എന്ന നിലയിലും പോർച്ചുഗൽ സെർബിയയ്‌ക്കെതിരെ 2-2 സമനിലയിലും കുരുങ്ങി. അതേസമയം, റഫറി ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ കളം വിട്ടിരുന്നു. മത്സരം 2-2ൽ നിൽക്കുബോഴായിരുന്നു സംഭവം.ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ക്രിസ്റ്റിയാനോ ഗോൾ കീപ്പർ ദിമിത്രോവിന്റെ തലയ്ക്കു മീതെ പന്തടിച്ചുകയറ്റി.

എന്നാൽ ഡിഫൻഡർ സ്റ്റെഫാൻ മിത്രോവിച്ച് പന്ത് ഗോൾ ലൈൻ കടക്കും മുമ്പ് ക്ലിയർ ചെയ്‌തെന്ന് റഫറി വിധിയെഴുതി. പന്ത് ഗോൾ വര കടന്നെന്ന് വീഡിയോകളിൽ വ്യക്തമായിരുന്നു. റഫറി ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാൻഡ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ടു. എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് കടന്നുകൂടിയ പോർച്ചുഗലിന് ആകെ നാലു പോയിന്റ് നേടാനായി. ഇ ഗ്രൂപ്പിൽ ആദ്യ മത്സരം ജയിച്ച ബെൽജിയത്തിനും നാലു പോയിന്റുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button